ലൈംഗികത ആസ്വദിക്കാൻ കഴിയുന്നില്ല; ഗർഭനിരോധന മാർഗങ്ങളിൽ നിന്നും ആളുകൾ അകലുന്നു

ഗർഭനിരോധന മാർഗ്ഗങ്ങളിൽ നിന്നും ആളുകൾ അകലുന്നു എന്ന വാർത്തയാണ് പുറത്തു വരുന്നത്. വിവിധ കാരണങ്ങളാൽ ആളുകൾ ഗർഭനിരോധന മാർഗ്ഗങ്ങളിൽ നിന്നും അകലുന്നു എന്ന് ലോകാരോഗ്യ സംഘടനയുടെ (WHO) പഠന റിപ്പോർട്ട്. ഗർഭനിരോധന ഉപാധികൾ കാരണം ലൈംഗികത ആസ്വദിക്കാൻ കഴിയാത്തതിനാലാണ് വലിയൊരു ശതമാനം പേരും ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപേക്ഷിക്കുന്നതെന്നാണ് കണ്ടെത്തൽ.
ഐക്യരാഷ്ട്രസഭയുടെ പ്രത്യേക പദ്ധതികളായ ഹ്യൂമൻ റീപ്രൊഡക്ഷൻ (HRP), പ്ലഷർ പ്രോജക്ട് എന്നീ പദ്ധതികളുടെ ഭാഗമായുള്ള പഠനത്തിലാണ് ഏകദേശം 20 പേരിൽ ഒരാൾ ലൈംഗിക ജീവിതത്തിനിടയിൽ ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന പ്രതിസന്ധികൾ മുൻകൂട്ടി കണ്ടുകൊണ്ട് അവ ഉപേക്ഷിക്കുന്നുവെന്ന് കണ്ടെത്തിയത്.
Also Read : ആഗ്രഹിക്കാത്ത ഗർഭധാരണം കേരളത്തില്‍ വര്‍ധിക്കുന്നു; കാരണം വെളിപ്പെടുത്തി ഗവേഷകര്‍
പാർശ്വഫലത്തെക്കുറിച്ച് ചിന്തിക്കാതെ ആളുകൾ ലൈംഗികത ആസ്വദിക്കുന്നു എന്ന കാര്യം ആശങ്ക ഉണർത്തുന്നതാണെന്ന് റിപ്പോർട്ടിൽ പറയുന്നു. പങ്കാളിയുടെ ലൈംഗിക ആസ്വാദനത്തെ ഗർഭധാരണ ഉപാധികൾ തടയുമോ എന്ന ആശങ്കയും ആളുകളെ ഗർഭനിരോധന മാർഗ്ഗങ്ങളിൽ നിന്ന് അകറ്റുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.
“ജനങ്ങളുടെ ലൈംഗികാരോഗ്യം വർദ്ധിപ്പിക്കുന്നതിനായി ഗർഭനിരോധന മാർഗ്ഗങ്ങൾ അവലംബിക്കുക മാത്രമല്ല അവ ഉപയോഗിച്ച് കൊണ്ട് ആളുകൾക്ക് ലൈംഗികത ആസ്വദിക്കാൻ കഴിയുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണെന്ന്,” ലോകാരോഗ്യ സംഘടനയുടെ ലൈംഗികാരോഗ്യ ശാസ്ത്രജ്ഞയായ ഡോ. ലിയാൻ ഗോൺസാൽവസ് പറഞ്ഞു.“

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here