‘ജനങ്ങൾ ഡിഎംകെയെ വീട്ടിലിരുത്തും’; തമിഴ്‌നാട് സർക്കാരിനെതിരെ ആഞ്ഞടിച്ച് വിജയ്

ഡിഎംകെ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് തമിഴക വെട്രി കഴകം (TVK) അധ്യക്ഷനും നടനുമായ വിജയ് രംഗത്ത്. തമിഴ്‌നാട്ടിൽ അടുത്തിടെയുണ്ടായ ശക്തമായ മഴയിൽ വ്യാപക കൃഷിനാശം സംഭവിച്ചിരുന്നു. കർഷകരെ സംരക്ഷിക്കുന്നതിൽ ഡിഎംകെ സർക്കാർ പരാജയപെട്ടു. ഈ അവഗണനയ്ക്ക്, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ജനങ്ങൾ മറുപടി നൽകും.
വിളകൾ നശിച്ച കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകുന്നതിലും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിലും സർക്കാർ പരാജയപ്പെട്ടു. കർഷകരെ സംരക്ഷിക്കാൻ സർക്കാർ ശക്തമായ നടപടികളൊന്നും സ്വീകരിക്കുന്നില്ല. ദുരിതമനുഭവിക്കുന്ന കർഷകർക്ക് വേണ്ടി ശബ്ദമുയർത്താൻ സർക്കാർ തയ്യാറായില്ലെങ്കിൽ ‘അടുത്ത തിരഞ്ഞെടുപ്പിൽ ജനങ്ങളുടെ പിന്തുണയോടെ ഡിഎംകെയെ വീട്ടിലിരുത്തും’ എന്നാണ് വിജയ് പറഞ്ഞത്.
വിജയിയുടെ വിമർശനങ്ങൾക്ക് ഡിഎംകെയും ശക്തമായി മറുപടി നൽകി. “എ.സി. മുറിയിൽ ഇരുന്ന് പ്രസ്താവനയിറക്കി രാഷ്ട്രീയം കളിക്കാൻ എളുപ്പമാണ്,” എന്നാണ് ഡിഎംകെ വക്താവ് ശരവണൻ മറുപടി നൽകിയത്. സർക്കാർ എപ്പോഴും കർഷകർക്കൊപ്പമാണ് നിലകൊള്ളുന്നത്. കർഷകരെ സഹായിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ 10.40 ലക്ഷം മെട്രിക് ടൺ നെല്ല് സംഭരിച്ചതായും ഡിഎംകെ ചൂണ്ടിക്കാട്ടി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here