പെരിയ കേസ് പ്രതിക്കുമുണ്ട് പിണറായി സര്‍ക്കാരിന്റെ കരുതല്‍; നാലാം പ്രതിക്ക് ഒരു മാസത്തെ പരോള്‍

ടിപി കേസ് പ്രതികള്‍ക്ക് മാത്രമല്ല പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍ക്കും ഇഷാടാനുസരണം പരോള്‍ അനുവദിച്ച് പിണറായി സര്‍ക്കാര്‍ പെരിയ കേസിലെ നാലാം പ്രതി അനില്‍കുമാറിന് പരോള്‍ അനുവദിച്ചു. ഒരു മാസത്തേക്കാണ് പരോള്‍്. ബേക്കല്‍ സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുത് എന്ന നിര്‍ദേശത്തിലാണ് പരോള്‍ അനുവദിച്ചത്. കേസിലെ എട്ടാം പ്രതി സുബീഷ് വെളുത്തോളിക്ക് നേരത്തെ സർക്കാർ പരോൾ അനുവദിച്ചു. 20 ദിവസത്തേക്കാണ് പരോൾ അനുവദിച്ചത്.

ALSO READ : ക്രിമിനലുകൾക്ക് സർക്കാരിന്റെ കരുതൽ; ഷെറിന്റെ മോചനത്തിന് പിന്നാലെ പെരിയ ഇരട്ടക്കൊല പ്രതിക്ക് പരോൾ

ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിച്ച പ്രതിക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഈ വര്‍ഷം ജനുവരിയില്‍ ബന്ധുക്കള്‍ക്കടക്കം വന്നുകാണാന്‍ സൗകര്യത്തിന്
കേസിലെ കുറ്റവാളികളായ ഒന്‍പതു പേരെ കണ്ണൂരിലേയ്ക്ക് മാറ്റിയിരുന്നു. വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ നിന്ന് രജ്ഞിത്ത്, സുധീഷ് ശ്രീരാഗ്, അനില്‍ കുമാര്‍, സജി, അശ്വിന്‍, പീതാംബരന്‍, സുബീഷ്, സുരേഷ് എന്നിവരെയാണ് കണ്ണൂരിലേക്ക് മാറ്റിയത്. കോടതി നിര്‍ദേശപ്രകാരമാണ് ഇവരെ മാറ്റിയതെന്നായിരുന്നു ജയില്‍ അധികൃതരുടെ വിശദീകരണം.

ALSO READ : കൊലയാളികളെ മാലയിട്ട് സ്വീകരിക്കുന്ന രാഷ്ട്രീയ സംസ്‌കാരം; CPM-BJP ഭായ് ഭായ്; പെരിയ ഇരട്ടക്കൊല –ഗ്രഹാം സ്റ്റെയിന്‍സ് പ്രതികള്‍ക്ക് ഒരേ വരവേല്‍പ്പ്

2019 ഫെബ്രുവരി 17നായിരുന്നു കേരളത്തെ ഞെട്ടിച്ച ഇരട്ടകക്കൊലപാതകം നടന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകാരായ കൃപേഷും ശരത് ലാലുമാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top