നഗ്നതാ പ്രദര്‍ശനവുമായി പോലീസുകാരന്‍; അറസ്റ്റ് ചെയ്ത് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു

കാറിലിരുന്ന് കോളേജ് വിദ്യാര്‍ത്ഥിനിക്ക് നേരെ പോലീസുകാരന്റെ നഗ്നതാ പ്രദര്‍ശനം. വയനാട് മീനങ്ങാടി പോലീസ് സ്റ്റേഷനിലെ സിപിഒയാണ് നഗ്നതാ പ്രദര്‍ശനം നടത്തിയത്. കുന്നത്തുകാല്‍ മൂവേരിക്കരയില്‍ മണ്ണംകോട് കാര്‍ത്തിക ഭവനില്‍ രഞ്ജിത്തിനെയാണ് അറസ്റ്റ് ചെയ്തത്. കോളേജിലേക്കുളള വഴിയില്‍ നിന്നാണ് പോലീസുകാരന്‍ ഈ വൃത്തികേട് കാട്ടിയത്.
കോളേജിലേക്ക് നടന്ന് പോവുകയായിരുന്ന വിദ്യാര്‍ഥിനി. ഈ സമയം റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ ഇരുന്നാണ് രഞ്ജിത്ത് നഗ്‌നതാ പ്രദര്‍ശനം നടത്തിയത്. പിന്നാലെ വേഗത്തില്‍ കാര്‍ ഓടിച്ച് പോവുകയും ചെയ്തു. പാറശാല പോലീസില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കാറിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസുകാരന്‍ പിടിയിലായത്.
പ്രതിയെ കോളേജ് വിദ്യാര്‍ത്ഥിനി തിരിച്ചറിയുകയും ചെയ്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സിപിഒ രജ്ഞിത്തിനെ സ്റ്റേഷന്‍ജാമ്യത്തില്‍ വിട്ടയച്ചു. പോലീസിന് ആകെ നാണക്കേടായ സംഭവമാണ് ഉണ്ടായിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here