പെട്രോള്‍ പമ്പിലെ ശുചിമുറി ആര്‍ക്കും ഉപയോഗിക്കാം; ഇടക്കാല ഉത്തരവില്‍ ഭേദഗതി വരുത്തി ഹൈക്കോടതി; ആശ്വാസം

ദീര്‍ഘദൂര യാത്രക്കാരെ ബാധിക്കുന്ന പെട്രോള്‍ പമ്പിലെ ശുചിമുറി ഉപയോഗത്തിലെ ഇടക്കാല ഉത്തരവില്‍ ഭേദഗതിവരുത്തി ഹൈക്കോടതി. പൊതുജനങ്ങളില്‍ ആര്‍ക്ക് വേണമെങ്കിലും ദേശീയപാകളിലുള്ള പമ്പുകളിലെ ശുചിമുറികള്‍ ഉപയോഗിക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പമ്പുടമകള്‍ ഇത് തടയാന്‍ പാടില്ല. എന്നാല്‍ എന്തെങ്കിലും സുരക്ഷാപ്രശ്‌നങ്ങളുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ ശുചിമുറി ഉപയോഗം വിലക്കാമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

നേരത്തെ പമ്പുകളിലെ ശുചിമുറി ഉപയോഗം ഉപഭോക്താക്കള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ദീര്‍ഘദൂരയാത്രക്കാര്‍ക്ക് അടക്കം ദോഷകരമായ ഉത്തരവിന് എതിരെ വലിയ ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു.

പമ്പുകളിലെ ശുചിമുറികളില്‍ സ്വച്ഛഭാരത് ബോര്‍ഡുവച്ച നടപടിയ്ക്കെതിരെ പെട്രോളിയം ട്രേഡേഴ്സ് വെല്‍ഫയര്‍ ആന്‍ഡ് ലീഗല്‍ സര്‍വീസസ് സൊസൈറ്റിയാണ് ഹൈക്കോടതിയെ സമീപ്ച്ചത്. തിരുവനന്തപുരം, തൊടുപുഴ നഗരസഭകളായിരുന്നു എതിര്‍ കക്ഷികള്‍. ഇടക്കാല ഉത്തരവില്‍ ഭേദഗതി വരുത്തിയെങ്കിലും ഒരു ബോര്‍ഡുകളും സ്ഥാപിക്കരുതെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശവും നല്‍കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top