ഗാന്ധിക്കും മുകളിൽ സവർക്കർ; സ്വാതന്ത്ര്യദിനാഘോഷ പോസ്റ്റർ വിവാദത്തിൽ

79-ാം സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് പെട്രോളിയം മന്ത്രാലയം പുറത്തിറക്കിയ പോസ്റ്റർ വിവാദത്തിൽ. മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്രബോസ്, ഭഗത് സിംഗ് എന്നീ സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രത്തോടൊപ്പം ഗാന്ധിക്കും മുകളിലായാണ് ഹിന്ദു മഹാസഭ നേതാവ് വി ഡി സവർക്കറുടെ ചിത്രം കൊടുത്തിരിക്കുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ മുൻനിര പോരാളിയും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയുമായ ജവഹർലാൽ നെഹ്റുവിന്റെ ചിത്രം പോസ്റ്ററിൽ നൽകാത്തതിലും വിമർശങ്ങൾ ഉയരുന്നുണ്ട്.
ഐക്യത്തിലൂടെയും സഹാനുഭൂതി നിറഞ്ഞ പ്രവൃത്തിയിലൂടെയും എല്ലാ ദിവസവും നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെ വളരാൻ അനുവദിക്കുമ്പോഴാണ് അതിന് അഭിവൃദ്ധിയുണ്ടാകുക എന്ന ക്യാപ്ഷനോട് ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. ഹര്‍ദീപ് സിങ് പുരിയാണ് കേന്ദ്ര പെട്രോളിയം മന്ത്രി. സുരേഷ് ഗോപിയാണ് പെട്രോളിയം സഹമന്ത്രി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here