പഹല്‍ഗാമിലെ ഭീകരരെ സഹായിച്ചയാളെ കൊന്ന് സൈന്യം; രണ്ട് ഭീകരരേയും വധിച്ചു

പഹല്‍ഗാമില്‍ 26 സാധാരണക്കാരെ കൊലപ്പെടുത്തിയ ഭീകരര്‍ക്ക് സഹായം നല്‍കിയയാളെ വധിച്ച് സൈന്യം. ജയ്ഷെ മുഹമ്മദ് ഭീകരര്‍ ആസിഫ് ഷെയ്ക്കിനെയാണ് സൈന്യം വധിച്ചത്. ഇയാള്‍ ഉള്‍പ്പെ മൂന്ന് ഭീകരരെ മണിക്കൂറുകള്‍ നീണ്ട് ഏറ്റുമുട്ടലില്‍ സൈന്യം വകവരുത്തി. 48 മണിക്കൂറിനിടെ രണ്ടാംതവണയാണ് കശ്മീരില്‍ സൈന്യം ഭീകര വേട്ട നടത്തുന്നത്.

പുല്‍വാമയിലെ നാദേര്‍, ത്രാല്‍ വില്ലേജുകളിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഇവിടെ ഇനിയും ഒരു ഭീകരന്‍ കൂടി ഉണ്ടെന്നാണ് സൂചന. ഇയാളെ കണ്ടെത്താനുള്ള തിരച്ചില്‍ സൈന്യം തുടരുകയാണ്. ഒരു വീട്ടില്‍ ഭീകരര്‍ ഉണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് സൈന്യം ഇവിടെ എത്തിയത്. പിന്നാലെ ഭീകരര്‍ വെടിയുതിര്‍ത്തു. മണിക്കൂറുകള്‍ നീണ്ട് ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. സൈന്യവും സിആര്‍പിഎഫും ജമ്മു കശ്മീര്‍ പോലീസും സംയുക്തമായ ഒപ്പറേഷനാണ് നടത്തിയത്.

ആസിഫ് ഷെയ്ഖ് മെയ് 12 മുതല്‍ പുല്‍വാമ മേഖലയില്‍ ഉണ്ടെന്ന് സൈന്യത്തിന് വിവരം ലഭിച്ചിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് ഇവിടെ തിരച്ചില്‍ ശക്തമാക്കിയത്. ചൊവ്വാഴ്ചയും മൂന്ന് ലഷ്‌കര്‍ ഭീകരരെ സുരക്ഷാ സേന ഷോപിയാനില്‍ വധിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top