തടികുറക്കാനുള്ള മരുന്നിന്റെ വില കുറയ്ക്കുമെന്ന് ട്രംപ്; കുഴഞ്ഞ് വീണ് കമ്പനി പ്രതിനിധി; വൈറ്റ് ഹൗസിൽ നാടകീയ സംഭവങ്ങൾ

അമിതവണ്ണത്തിനുള്ള മരുന്നുകളുടെ വില കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ നടത്തിയ ചടങ്ങിനിടെ നാടകീയമായ സംഭവങ്ങൾ. ചടങ്ങിനിടെ, ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ ഒരു പ്രതിനിധി കുഴഞ്ഞുവീണതിനെ തുടർന്ന് പ്രസ് കോൺഫറൻസ് നിർത്തിവെച്ചു.

ഓവൽ ഓഫീസിൽ നടന്ന ചടങ്ങിൽ, എലി ലില്ലി, നോവോ നോർഡിസ്ക് തുടങ്ങിയ മരുന്ന് കമ്പനികളുമായി ചേർന്ന് ജിഎൽപി-1 (GLP-1) വിഭാഗത്തിൽപ്പെട്ട അമിതവണ്ണത്തിനുള്ള മരുന്നുകളുടെ വില കുറയ്ക്കുന്ന പദ്ധതി പ്രസിഡൻ്റ് ട്രംപ് പ്രഖ്യാപിക്കുകയായിരുന്നു.

Also Read : അമേരിക്കൻ യുദ്ധവിമാനവും ഹെലികോപ്റ്ററും കടലിൽ തകർന്നു വീണു; അപകടം ട്രംപിൻ്റെ ഏഷ്യാ സന്ദർശനത്തിനിടെ

പ്രഖ്യാപനം പുരോഗമിക്കുന്നതിനിടെയാണ് ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ പ്രതിനിധിയായ വ്യക്തി കുഴഞ്ഞ് വീണത്. ഉടൻ തന്നെ സമീപത്തുണ്ടായിരുന്നവർ ഇദ്ദേഹത്തെ താങ്ങിപ്പിടിക്കുകയും റെയിൽവേ മെഡി കെയർ, മെഡി എയ്ഡ് അഡ്മിനിസ്‌ട്രേറ്റർ ഡോ. മെഹ്‌മെത് ഓസ് ഇദ്ദേഹത്തിന് പ്രാഥമിക സഹായം നൽകുകയും ചെയ്തു. ഉടൻ തന്നെ വൈറ്റ് ഹൗസ് മെഡിക്കൽ യൂണീറ്റ് സ്ഥലത്തെത്തി.

വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പിന്നീട് പുറത്തിറക്കിയ പ്രസ്താവനയിൽ, “കുഴഞ്ഞു വീണ പ്രതിനിധിക്ക് വേഗത്തിൽ വൈദ്യസഹായം ലഭിച്ചു, അദ്ദേഹത്തിൻ്റെ നില തൃപ്തികരമാണ്. ചടങ്ങ് ഉടൻ പുനരാരംഭിക്കും,” എന്ന് അറിയിച്ചു.

Also Read : ട്രംപിൻ്റെ തിരിച്ചുവരവിൽ ഇന്ത്യക്കാരുടെ പണിപാളി? ടെക്കികൾ ഉൾപ്പെടെ ഭീഷണിയിൽ

ഒബേസിറ്റി ചികിത്സക്ക് ഉപയോഗിക്കുന്ന വെഗോവി (Wegovy), സെപ്‌ബൗണ്ട് (Zepbound) തുടങ്ങിയ മരുന്നുകളുടെ വില കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട സുപ്രധാന പ്രഖ്യാപനമാണ് ചടങ്ങിൽ ട്രംപ് നടത്തിയത്. അടുത്ത വർഷം മുതൽ മെഡി കെയർ രോഗികൾക്ക് ഈ മരുന്നുകൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമെന്നും, കവറേജില്ലാത്തവർക്ക് കുറഞ്ഞ വിലയിൽ മരുന്നുകൾ ലഭ്യമാക്കുമെന്നും ട്രംപ് ഭരണകൂടം അറിയിച്ചു. അമേരിക്കയിലെ ഉയർന്ന മരുന്നുവില നിയന്ത്രിക്കുന്നതിനുള്ള ട്രംപ് ഭരണകൂടത്തിൻ്റെ ഏറ്റവും പുതിയ ശ്രമമാണിത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top