‘തമിഴനെന്ട്രു സൊല്ലെടാ, തലൈ നിമിര്‍ന്തു നില്ലെടാ’; തമിഴ്‌നാട് ഗവര്‍ണറെ കണ്ടംവഴി ഓടിച്ച് വിദ്യാര്‍ത്ഥിനി

തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എൻ രവിയില്‍ നിന്നും ബിരുദം സ്വീകരിക്കാന്‍ വിസമ്മതിച്ച് വിദ്യാര്‍ത്ഥിനി. തമിഴ് ജനതക്ക് എതിരായാണ് ചാന്‍സലറായ ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത് എന്ന് ആരോപിച്ചാണ് പിഎച്ച്ഡി വിദ്യാര്‍ത്ഥിനിയായ ജീന്‍ ജോസഫ് പ്രതിഷേധിച്ചത്. അപ്രതീക്ഷിതമായുള്ള പ്രതിഷേധത്തില്‍ ഗവര്‍ണര്‍ ഞെട്ടി നില്‍ക്കുന്നതിന്റെ ദശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
തിരുനെല്‍വേലി മനോന്മണിയം സുന്ദരനാര്‍ സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങിലായിരുന്നു പ്രതിഷേധം. ഓരോ വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുമായി ഗവര്‍ണറുടെ മുന്നിലെത്തുകയും ചിത്രം എടുത്ത് കടന്നു പോവുകയുമാണ് ചെയ്തിരുന്നത്. എന്നാല്‍ ജീന്‍ ജോസഫ് ഗവര്‍ണര്‍ ആര്‍എന്‍ രവിയെ അവഗണിച്ച് വൈസ് ചാന്‍സലര്‍ എം. ചന്ദ്രശേഖറിന് അടുത്താണ് സര്‍ട്ടിഫിക്കറ്റുമായി എത്തിയത്. ഗവര്‍ണര്‍ ഒന്ന് അമ്പരന്ന ശേഷം വിദ്യാര്‍ത്ഥിനിയോട് തന്നെ കാരണം ചോദിച്ചു. വിദ്യാര്‍ത്ഥിനി മറുപടി നല്‍കുകയും ചെയ്തു.
വൈസ് ചാന്‍സലര്‍ എം. ചന്ദ്രശേഖര്‍ സന്തോഷത്തോടെ ബിരുദദാനം നിര്‍വഹിക്കുകയും ചെയ്തു. ബിരുദം സ്വീകരിച്ച് ഫോട്ടോക്ക് പോസ് ചെയ്ത് പെണ്‍കുട്ടി സ്റ്റേജ് വിട്ടുപോവുകയും ചെയ്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here