‘പരസ്പര ധാരണയില്‍ പിരിയാം… അമ്മയാണ് ജീവിതം തുലച്ചത്’… ജീവനൊടുക്കിയ റീമയും ഭർത്താവുമായുള്ള ഫോൺ സംഭാക്ഷണം പുറത്ത്

കണ്ണൂരിൽ മകനുമായി പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത റീമ, അവസാനം നിമിഷവും ഭര്‍ത്താവുമായുള്ള പ്രശ്‌നം പരിഹരിക്കാൻ ശ്രമിച്ചിരുന്നുവെന്ന് വ്യക്തമാകുന്ന സംഭാഷണം പുറത്തുവന്നു. കുട്ടിയെ ഭര്‍ത്താവ് കൊണ്ടുപോകുമെന്ന് പേടി റീമക്കുണ്ടായിരുന്നു എന്നും ഇതിൽ നിന്ന് വ്യക്തമാകുന്നുണ്ട്.
”വിദേശത്ത് പോയി ഒന്നര വര്‍ഷമായിട്ടും കുഞ്ഞിന്റെ കാര്യം അന്വേഷിച്ചു പോലുമില്ല, എന്നെ വേണ്ടാത്തയാള്‍ക്ക് കുഞ്ഞിനെയും വേണ്ട, കുഞ്ഞിനെ കാണാനെന്ന് പറഞ്ഞു വന്നിട്ട് കൂടുതൽ പ്രശ്‌നം ഉണ്ടാക്കരുത്… പരസ്പര ധാരണയില്‍ പിരിയാം, അമ്മയാണ് ജീവിതം തുലച്ചത്…. അത്രയും വെറുത്തുപോയി, എന്നൊക്കെയുള്ള പരാമർശങ്ങൾ ആണ് സംസാരത്തിൽ ഉള്ളത്.
ഇനിയും ദേഹോപദ്രവം ഏല്പിക്കുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തിയതായി ഫോൺ കോളിൽ വ്യക്തമാണ്. കുഞ്ഞിനെ ഭർത്താവിനൊപ്പം വിടില്ലെന്ന് റീമ പറയുന്നുണ്ട്. അങ്ങനൊരു സാഹചര്യം വന്നാല്‍ കുഞ്ഞിനെയും കൊണ്ട് താന്‍ മരിക്കുമെന്നും മുന്നറിയിപ്പ് രൂപത്തിൽ പറയുന്നുണ്ട്. ഇന്ന് രാവിലെയാണ് റീമയുടെ ആത്മഹത്യാ കുറിപ്പ് പുറത്തുവന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here