കുട്ടികൾക്ക് ഫോണും ഷോർട്ട്‌സും വേണ്ട; യുപിയിൽ പുതിയ നിയന്ത്രണങ്ങൾ

ഉത്തർപ്രദേശിലെ ബാഗ്‌പത് ജില്ലയിലുള്ള ഖാപ്പ് പഞ്ചായത്ത് കൗമാരക്കാർക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുള്ള പുതിയ നിർദ്ദേശങ്ങൾ പുറത്തിറക്കി. പാശ്ചാത്യ സ്വാധീനം തടയാനും പരമ്പരാഗത മൂല്യങ്ങൾ സംരക്ഷിക്കാനുമാണ് ഈ നീക്കമെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം.
18 മുതൽ 20 വയസ്സിന് താഴെയുള്ള കുട്ടികൾ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നത് നിരോധിച്ചു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മൊബൈൽ നൽകുന്നത് തെറ്റായ ശീലങ്ങളിലേക്ക് നയിക്കുമെന്നും ഫോണുകൾ വീട്ടിൽ തന്നെ സൂക്ഷിക്കണമെന്നുമാണ് നിർദ്ദേശം.
ആൺകുട്ടികളും പെൺകുട്ടികളും വീടിന് പുറത്ത് ഷോർട്ട്‌സ് ധരിക്കുന്നതും വിലക്കി. വിവാഹങ്ങൾ കല്യാണമണ്ഡപങ്ങൾക്ക് പകരം വീടുകളിലോ ഗ്രാമങ്ങളിലോ വെച്ച് നടത്തണം. അതിഥികളുടെ എണ്ണം പരിമിതപ്പെടുത്തണം. അനാവശ്യ ചിലവ് ഒഴിവാക്കാൻ വിവാഹങ്ങൾക്ക് അച്ചടിച്ച ക്ഷണക്കത്തുകൾക്ക് പകരം വാട്സാപ്പ് വഴി ക്ഷണിക്കുന്ന രീതി പ്രോത്സാഹിപ്പിക്കണം
ഈ നിർദ്ദേശങ്ങൾ ഉത്തർപ്രദേശിലുടനീളം നടപ്പിലാക്കാൻ മറ്റ് പഞ്ചായത്തുകളുമായി ചേർന്ന് ബോധവൽക്കരണ കാമ്പെയ്‌നുകൾ നടത്തുമെന്നും പഞ്ചായത്ത് അറിയിച്ചു. സ്കൂളുകളിൽ ഫോൺ ഉപയോഗിക്കുന്നത് അനുവദിക്കാമെങ്കിലും വീട്ടിലും പൊതുസ്ഥലങ്ങളിലും നിയന്ത്രണം വേണമെന്നാണ് നാട്ടുകാരുടെ പൊതുവായ അഭിപ്രായം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here