ഇസ്രായേലിനെ മറികടന്ന് ഇന്ത്യ; അമേരിക്കയിലെ കുടിയേറ്റ സമ്പന്നരിൽ ഭൂരിഭാഗവും ഇന്ത്യക്കാർ

ഇന്ത്യക്കാർക്ക് അഭിമാനിക്കാൻ വക നൽകുന്ന വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അമേരിക്കയ്ക്ക് ഈ വർഷം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരെ സംഭാവന ചെയ്ത രാജ്യമായി ഇന്ത്യ. അത് ഏതൊരു ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന വാർത്തയാണ്. നാലു മില്യണിലധികം ഇന്ത്യക്കാർ അമേരിക്കയിലുണ്ട്, അക്കൂട്ടത്തിൽ നിരവധി ശതകോടീശ്വരന്മാരും. ഫോർബ്സിൻ്റെ 2025 ലെ അമേരിക്കയിലെ ഏറ്റവും സമ്പന്നരായ കുടിയേറ്റക്കാരുടെ പട്ടിക പുറത്തുവിട്ടപ്പോഴാണ് ഇസ്രായേലിനെ മറികടന്ന് ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തിയത്. 12 ഇന്ത്യൻ ശതകോടീശ്വരൻമാരെയാണ് ഇന്ത്യ സംഭാവന ചെയ്തത്.

43 രാജ്യങ്ങളിൽ നിന്നുള്ള 125 ശതകോടീശ്വര കുടിയേറ്റക്കാരാണ് ഫോബ്‌സ് പട്ടികയിൽ ഉൾപ്പെട്ടത്. യുഎസിലെ മൊത്തം ശതകോടീശ്വരന്മാരിൽ 14 ശതമാനവും കുടിയേറ്റക്കാരാണ്. അവരുടെ കൈവശം 1.3 ട്രില്യൺ ഡോളറിന്റെ ആസ്തിയാണുള്ളത്. ഇത് രാജ്യത്തിൻ്റെ മൊത്തം ശതകോടീശ്വരന്മാരുടെ സമ്പത്തിന്റെ 18% വരും. അവരിൽ മൂന്നിൽ രണ്ട് ഭാഗവും ഇന്ത്യ, ഇസ്രായേൽ, തായ്‌വാൻ, കാനഡ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.

Also Read : കൂടുതൽ ശക്തയായി നിർമല; ലോകത്തിലെ ഏറ്റവും കരുത്തരായ സ്ത്രീകളുടെ പട്ടികയിൽ മൂന്ന് ഇന്ത്യൻ വനിതകൾ

ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് സൈബർ സുരക്ഷാ സ്ഥാപനമായ ഇസ്കലറിന്റെ സ്ഥാപകനായ ജയ് ചൗധരിയാണ്. 17.9 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. ഇന്ത്യയിൽ നിന്നുള്ള മുൻനിര ധനികരുടെ പട്ടികയിൽ ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചെ, മൈക്രോസോഫ്റ്റ് മേധാവി സത്യ നാദെല്ല, 57 കാരനായ നികേഷ് അറോറ എന്നിവരും ഉൾപ്പെടുന്നു. 2018 മുതൽ സൈബർ സുരക്ഷാ കമ്പനിയായ പാലോ ആൾട്ടോ നെറ്റ്‌വർക്കുകൾ നടത്തുന്നയാളാണ് നികേഷ് അറോറ.

അമേരിക്കയുടെ സാമ്പത്തിക സാമൂഹിക നവീകരണത്തിൽ ഇന്ത്യൻ സമ്പന്നർ കൃത്യമായ പങ്കുവഹിക്കുന്നുണ്ടെന്ന് ഫോർബ്സ് മാസിക പറയുന്നു. ഇന്ത്യൻ വംശജരായ സംരംഭകർ യുഎസിൽ തങ്ങളുടെ സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിനനുസരിച്ച് രാജ്യത്തിന്റെ സമ്പത് വ്യവസ്ഥയ്ക്കും കൃത്യമായ സംഭാവനകൾ നൽകുന്നു എന്ന് റിപ്പോർട്ട് സ്ഥിരീകരിക്കുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top