മുഖ്യമന്ത്രിയെ സ്തുതിച്ചിട്ടും മതിയാകാതെ സര്‍വീസ് സംഘടന; സ്തുതിഗീതം, ഫ്ലക്സ് ബോര്‍ഡ്… ഇന്നിതാ ‘പിണറായി ദ ലെജന്‍ഡ്’ ഡോക്യുമെന്ററിയും

എന്ത് വിവാദമുണ്ടായാലും മുഖ്യമന്ത്രി പിണറായി വിജയനെ മത്സരിച്ച് സ്തുതിക്കുമെന്ന് വ്യക്തമാക്കി സിപിഎം അനുകൂല സര്‍വീസ് സംഘടന ‘കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍’. സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികത്തോട് അനുബന്ധിച്ച് മുഖ്യമന്ത്രിയെ സ്തുതിച്ച് ഒരു ഡോക്യുമെന്ററിയാണ് അസോസിയേഷന്‍ പുതുതായി തയാറാക്കിയിരിക്കുന്നത്.

പിണറായി ദ ലെജന്‍ഡ് എന്ന ഡോക്യുമെന്ററി ഇന്ന് പ്രദര്‍ശിപ്പിക്കും. സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് പ്രദര്‍ശനം. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സര്‍വീസ് സംഘടന മുഖ്യമന്ത്രിയെ വാഴ്‌ത്തി ഡോക്യുമെന്ററി ഒരുക്കുന്നത്. 9 വര്‍ഷത്തെ പിണറായി ഭരണത്തിന്റെ നേട്ടങ്ങള്‍ വിശദമാക്കുന്നതിനൊപ്പം മുഖ്യമന്ത്രിയുടെ ജീവിതവും ചരിത്രവും എല്ലാ വിശദമായി പറയുന്ന 30 മിനിറ്റ് ഡോക്യുമെന്ററിയില്‍ ഒരു ഗാനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇതും പിണറായി സ്തുതി തന്നെയാണോ എന്നാണ് ഇനി അറിയേണ്ടത്. മുഖ്യമന്ത്രിയുടെ പേരില്‍ ഒരു വാഴ്ത്തുപാട്ട് ഒരുക്കി സമ്മേളന വേദിയില്‍ പാടിയവരാണ് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍. അതുകൊണ്ട് തന്നെ ഡോക്യുമെന്ററിയിലും ഈ പുകഴ്ത്തല്‍ ഉറപ്പാണ്.

നിലവിലെ എല്ലാ നിയമങ്ങളും തള്ളി സെക്രട്ടറിയേറ്റിന് മുന്നില്‍ പിണറായി വിജയന്റെ വലിയ കട്ടൗട്ട് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സ്ഥാപിച്ചിരുന്നു. ഹൈക്കോടതി കണ്ണുരുട്ടിയതോടെയാണ് നഗരസഭ ഈ ബോര്‍ഡ് മാറ്റിയത്. ഇപ്പോള്‍ സെക്രട്ടേറിയറ്റിനുള്ളില്‍ മുഖ്യമന്ത്രിയുടെ വലിയ ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top