ആ ഫോണ്‍വിളി പിണറായി സര്‍ക്കാരിന് ഇഷ്ടമായി; ഡോ: ഹാരിസിനെ കുരുക്കാന്‍ നേതൃത്വം നല്‍കിയ വിശ്വനാഥന് ഡിഎംഇയായി സ്ഥിരം നിയമനം

സീനിയോറിറ്റി എല്ലാം മറികടന്ന് ഡോ: കെവി വിശ്വനാഥനെ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായി(ഡിഎംഇ) നിയമിച്ചു. ജോയിന്റ് ഡിഎംഇയായ വിശ്വനാഥനാണ് നിലവില്‍ ഡിഎംഇയുടെ ചുമതല വഹിച്ചിരുന്നത്. സീനിയോറിറ്റി എല്ലാം മറികടന്നാണ് വിശ്വനാഥനെ പിണറായി സര്‍ക്കാര്‍ കസേരയിട്ട് ഇരുത്തുന്നത്.
ഡിഎംഇ നിയമനത്തിന് ആദ്യമായി 12 അംഗ ചുരുക്ക പട്ടിക ആരോഗ്യവകുപ്പ് തയാറാക്കിയിരുന്നു. നിയമനം സുതാര്യമാക്കാനായിരുന്നു ഈ നടപടി. എന്നാല്‍ ഈ പട്ടിക തള്ളിയാണ് പട്ടികയില്‍ ആറാം സ്ഥാനത്തുള്ള സര്‍ക്കാരിന് വേണ്ടപ്പെട്ട വിശ്വനാഥനെ നിയമിച്ചത്. സീനിയോറിറ്റിയുളളവര്‍ നോക്കി നില്‍ക്കെയാണ് ഈ നിയമനം.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പ്രതിസന്ധികള്‍ തുറന്നു പറഞ്ഞ ഡോ: ഹാരിസിനെ കുരുക്കാനുള്ള നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് വിശ്വനാഥനായിരുന്നു. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതും ഉപകരണം കാണാനില്ലെന്ന റിപ്പോര്‍ട്ട് നല്‍കിയതും അവസാനം ഡോ: ഹാരിസിനെ കള്ളനായി ചിത്രീകരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലും സൂപ്രണ്ടും നടത്തിയ വാര്‍ത്താ സമ്മേളനത്തിലുമെല്ലാം വിശ്വനാഥന് പങ്കുണ്ടായിരുന്നു.
ALSO READ : പ്രസ് മീറ്റിൽ ഇടപെട്ട അജ്ഞാതൻ രംഗത്ത്; ഡോ. ഹാരിസ് ചിറക്കൽ വീണ്ടും സർവീസിലേക്ക്
വാര്‍ത്താ സമ്മേളനത്തിന് ഇടയില്‍ ഫോണിലൂടെ നിര്‍ദ്ദേശം നല്‍കി കാര്യങ്ങളെല്ലാം നിയന്ത്രിച്ചതും വിവാദമായപ്പോള്‍ താനാണ് വിളച്ചതെന്ന് സമ്മതിച്ചതും വിശ്വനാഥനായിരുന്നു. ഈ നീക്കങ്ങള്‍ക്കുളള പ്രത്യുപകാരമാണ് ഇപ്പോഴത്തെ നിയമനം എന്നാണ് വിലയിരുത്തുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here