പൊലീസിനാര് മണി കെട്ടും; വാ തുറക്കാതെ പിണറായി വിജയൻ

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ക്രൂരമായ പൊലീസ് ആക്രമണത്തിന്റെ വാർത്തകൾ പുറത്തുവന്നുകൊണ്ടിരിക്കുമ്പോഴും പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. ആക്രമണങ്ങളിൽ പലതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടും കൃത്യമായ നടപടിയും ഉണ്ടായിട്ടില്ല. കുന്നംകുളത്തെ മർദ്ദനത്തിൽ പൊലീസുകാർക്കെതിരെ നടപടി വേണമെന്ന ശുപാർശ ലഭിച്ചിട്ടും കുറ്റക്കാർക്കെതിരെ കാര്യമായ നടപടികൾ ഇതുവരെ എടുത്തില്ല.

നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡു ചെയ്ത ഉത്തര മേഖലാ ഐജി രാജ്പാല്‍ മീണ സസ്‌പെന്‍ഷന്‍ ഉത്തരവ് ഇറക്കിയെങ്കിലും അത് ഒരു കാര്യക്ഷമമായ ശിക്ഷ നടപടി അല്ല എന്ന വിമർശനങ്ങൾ ഉയരുന്നുണ്ട്. എന്നാലും അതിന് പിന്നാലെ പൊലീസിനെതിരെ കൂടുതൽ പരാതികൾ പുറത്ത് വന്നു. 2023 മെയിൽ ഹോട്ടൽ ഉടമയായ കെ പി ഔസേപ്പിനും മകനും മർദനമേറ്റത്തിന്റെയും സിസിടിവി ദൃശ്യങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നു.

Also Read : ക്രൂര മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്; യൂത്ത് കോൺഗ്രസ് നേതാവിനെ പഞ്ഞിക്കിട്ട് പിണറായി പൊലീസ്

പൊലീസിനെതിരെ പരാതി നൽകിയാൽ തുടർന്നും തങ്ങൾ വേട്ടയാടപ്പെടുമെന്ന ഭയത്താൽ വലിയൊരു ശതമാനം ആളുകളും മൗനം പാലിക്കുകയാണ്. തങ്ങൾ നേരിടേണ്ടി വന്ന അനീതിക്കെതിരെ പരാതി നൽകിയ പലർക്കും നീതി ലഭിക്കുന്നുമില്ല. വർഷങ്ങൾ നീണ്ട നിയമ പോരാട്ടത്തിലൂടെ പൊലീസുകാർക്കെതിരായ തെളിവുകൾ പുറത്തുകൊണ്ടുവരാൻ കഴിഞ്ഞെങ്കിലും അവർക്ക് വേണ്ട ശിക്ഷ നേടി കൊടുക്കാൻ കഴിയാത്തതിന്റെ നിരാശയിലാണ് പലരും. മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകിയവർക്ക് പോലും നീതി ലഭിച്ചിട്ടില്ല.

പത്തനംതിട്ട അടൂർ പൊലീസിനെതിരെ ആരോപണവുമായി രംഗത്തെത്തിയ റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ പള്ളിക്കൽ സ്വദേശി ബാബു മുഖ്യമന്ത്രിക്ക് അടക്കം പരാതി നൽകിയിട്ടും നീതി ലഭിക്കുന്നില്ലെന്ന പരാതിയിലാണ്. മുൻപ് അടൂർ സ്റ്റേഷനിൽ എസ്ഐ ആയിരുന്ന അനൂപ് ചന്ദ്രനെതിരെയാണ് പരാതി. മെയ് 27ന് സാമ്പത്തിക തർക്കവുമായി സ്റ്റേഷനിൽ എത്തിയ ബാബുവിനെയാണ് അസഭ്യം പറയുകയും മർദിക്കുകയും ചെയ്തത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന കസ്റ്റഡി മർദ്ദന പരാതികളിൽ പോലും കാര്യമായ നടപടികളില്ലാത്തത് പാർട്ടിക്കകത്തു നിന്നും വിമർശനങ്ങൾ ഉയർത്തുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top