അമേരിക്കയിലേക്ക് പറന്ന് പിണറായി വിജയൻ; ദുരന്തത്തിൽ നടുങ്ങി അമേരിക്ക

പുലർച്ചെയുള്ള വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് പുറപ്പെട്ടു. ഭാര്യ കമലയ്ക്കും സഹായികൾക്കും ഒപ്പമാണ് യാത്ര. മുൻപ് മയോ ക്ലിനിക്കിൽ നടത്തിയിരുന്ന ചികിത്സയുടെ ഭാഗമായുള്ള പരിശോധനകൾക്കായാണ് യാത്ര. 10 ദിവസത്തോളം അദ്ദേഹം അവിടെ തുടരും. നാട്ടിൽ ഇല്ലെങ്കിലും ഭരണം നിയന്ത്രിക്കുക മുഖ്യമന്ത്രി തന്നെയാകും. മന്ത്രിസഭാ യോഗങ്ങളിൽ ഓൺലൈനായി പങ്കെടുക്കും, ഫയലുകൾ ഇ-ഓഫിസ് വഴി കൈകാര്യം ചെയ്യും.
Also Read : മുഖ്യമന്ത്രി ചികിത്സക്കായി വീണ്ടും അമേരിക്കയിലേക്ക് പറക്കുന്നു; ഇന്ന് രാത്രി പുറപ്പെടും
ഇതേ സമയത്ത് തന്നെ അമേരിക്ക വലിയൊരു ദുരന്തത്തെ നേരിടാനും തുടങ്ങി. പെട്ടെന്നുണ്ടായ മിന്നൽ പ്രളയത്തിൽ നടുങ്ങിയിരിക്കുകയായാണ് അമേരിക്കൻ സംസ്ഥാനമായ ടെക്സസ്. കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ കുട്ടികൾ ഉൾപ്പെടെ 24 പേരാണ് മരിച്ചത്. സമ്മർ ക്യാംപിൽ പങ്കെടുക്കാനെത്തിയ 23 പെൺകുട്ടികൾ ഉൾപ്പെടെ ഒട്ടേറെ പേരെ കാണാതായി. കാണാതായവർക്കായുള്ള തിരച്ചിലും പ്രളയബാധിത പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നതിനുള്ള രക്ഷാപ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.
സംഭവത്തെ തുടർന്ന് ടെക്സസിൽ നേരത്തെ നിശ്ചയിച്ച സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ റദ്ദാക്കി. ടെക്സസിന്റെ പടിഞ്ഞാറും മധ്യഭാഗത്തും വീണ്ടും പ്രളയം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിരവധി ഹെലികോപ്റ്ററുകളും അഞ്ഞൂറോളം രക്ഷാപ്രവർത്തകരും രക്ഷാദൗത്യത്തിൻ്റെ ഭാഗമായി പ്രവർത്തിക്കുകയാണ്. ദുരന്തം ഭയാനകമെന്ന് വിശേഷിപ്പിച്ച പ്രസിഡൻ്റ് ട്രംപ് അടിയന്തര സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here