കൂത്തുപറമ്പ് വെടിവയ്പ് പൊലീസിൻ്റെ പരിശീലനം? രവാഡക്കെതിരെ പ്രസംഗിച്ചത് പിണറായി മറന്നോ…

സംസ്ഥാന പൊലീസ് മേധാവി രവാഡ ചന്ദ്രശേഖറിനെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ മുമ്പ് നിയമസഭയിൽ നടത്തിയ പ്രസംഗം പുതിയ വിവാദങ്ങൾക്കും വഴി തുറക്കുകയാണ്. 1995 ജനുവരി 30ന് നടന്ന നിയമസഭ ചർച്ചയിൽ പിണറായി വിജയൻ രവാഡയെ രൂക്ഷമായി വിമർശിച്ചതിന്റെ രേഖകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

1994 നവംബർ 25ന് സഹകരണ മന്ത്രിയായിരുന്ന എം.വി. രാഘവനെതിരെ ഡിവൈഎഫ്ഐ നടത്തിയ സമരത്തിനിടയിൽ വെടിവയ്പ് ഉണ്ടാകുകയും കെ.കെ. രാജീവൻ, കെ. ബാബു, മധു, കെ.വി. റോഷൻ, ഷിബുലാൽ എന്നിവർ കൊല്ലപ്പെടുകയും പുഷ്പൻ എന്നയാൾ ചലനശേഷി നഷ്ടപ്പെട്ട് കിടപ്പിലാവുകയും ചെയ്തു. വെടിവയ്പിന് കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ സംസ്ഥാന വ്യാപകമായി സിപിഎം സമരങ്ങൾ നടത്തി.

Also Read : പോലീസ് മേധാവിയാകാന്‍ രവാഡക്ക് കൂത്തുപറമ്പ് വെടിവെപ്പ് വിനയാകുമോ? പിണറായി കനിഞ്ഞാല്‍ ജാതകം തെളിയും

അന്ന് കൂത്തുപറമ്പ് എംഎൽഎ ആയിരുന്ന പിണറായി വിജയൻ നിയമസഭയിൽ നടത്തിയ പ്രസംഗത്തിലാണ് തലശേരി എഎസ്‌പി ആയിരുന്ന രവാഡ ചന്ദ്രശേഖറിനെതിരെ രൂക്ഷവിമർശനം ഉയർത്തിയത്. “കരിങ്കൊടി കാണിച്ച് പ്രവർത്തകർ പിരിഞ്ഞുപോകും. വെടിവയ്ക്കരുതെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന ജോയിൻ്റ് സെക്രട്ടറിയായിരുന്ന എം.വി. ജയരാജൻ ആവശ്യപ്പെട്ടപ്പോൾ, വെടിവയ്പ്പ് ഞങ്ങൾക്ക് ഒരു പരിശീലനമാണ് (ഡ്രിൽ) എന്നാണ് രവാഡ ചന്ദ്രശേഖർ പറഞ്ഞത്. അയാളുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സമരക്കാരെ എറിഞ്ഞും അടിച്ചൊതുക്കിയും മുന്നോട്ട് പോവുകയായിരുന്നു. രവാഡയെ സസ്പെൻഡ് ചെയ്യണം. കൊലക്കുറ്റത്തിന് കേസെടുക്കണം. വെടിവച്ച് പരിശീലനം നടത്തുന്ന ഒരു എ.എസ്.പിയാണ് രവാഡ ചന്ദ്രശേഖർ” -ഇങ്ങനെയാണ് പിണറായി വിജയൻ അന്ന് സഭയിൽ പറഞ്ഞത്.

അന്നത്തെ നിയമസഭാ പ്രസംഗത്തിൻ്റെ രേഖകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. അത്തരമൊരു ഉദ്യോഗസ്ഥനെ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന പൊലീസ് മേധാവി ആക്കിയതിനെതിരെ പാർട്ടിക്കുള്ളിൽ അസ്വസ്ഥത നിലനിൽക്കുന്ന സാഹചര്യത്തിലാണ് പിണറായി തന്നെ നിയമസഭയിൽ നടത്തിയ പ്രസംഗത്തിന്റെ വിശദാംശങ്ങൾ പുറത്ത് വരുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top