പി കെ ഫിറോസിന്റെ സഹോദരൻ ബുജൈർ റിമാൻഡിൽ; തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടുമെന്ന് ഫിറോസ്

മുസ്‌ലിം യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്റെ സഹോദരൻ ബുജൈറിനെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം ലഹരി കണ്ടെത്താനുള്ള പരിശോധനയ്ക്കിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരനെ ആക്രമിച്ച കേസിലാണ് അറസ്റ്റ് ചെയ്തത്. കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ആണ് ബുജൈറിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തത്. വൈദ്യ പരിശോധനയ്ക്ക് ശേഷമാണ് പ്രതിയെ മെജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കിയത്.

അതേസമയം, ലഹരി കേസിൽ സഹോദരൻ പിടിയിലായതിൽ പ്രതികരണവുമായി പി കെ ഫിറോസ് രംഗത്തെത്തിയിരുന്നു. തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടുമെന്നും അറസ്റ്റിൽ ഇടപെടില്ലെന്നും പോലീസിന്റെ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ലഹരി ഇടപാട് നടത്തുന്നുയെന്ന രഹസ്യ വിവരത്തെത്തുടർന്ന് പരിശോധന ആരംഭിച്ചത്. വാഹന പരിശോധനക്കിടെ പ്രകോപിതനായ ബുജൈർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരന്റെ മുഖത്ത് അടിക്കുകയായിരുന്നു. തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത് .

കുന്ദമംഗലം പോലീസ് സ്റ്റേഷനിലെ സിപിഒ ശ്രീജിത്തിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. എന്നാൽ ബുജൈറിൽ നിന്ന് ലഹരി വസ്തുക്കൾ കണ്ടെത്തിയിട്ടില്ല. ലഹരി വസ്തുക്കൾ പൊതിയാൻ ഉപയോഗിക്കുന്ന കവർ ആണ് കണ്ടെത്തിയത് എന്നാണ് റിപ്പോർട്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top