‘രാഹുൽ മാങ്കൂട്ടത്തിൽ പെൺകുട്ടികളെ ആവശ്യം കഴിഞ്ഞ് വലിച്ചെറിയുന്നു’; എംഎൽഎ സ്ഥാനത്ത് തുടരാൻ അർഹനല്ലന്ന് പികെ ശ്രീമതി

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യമായി സിപിഎം നേതാവ് പികെ ശ്രീമതി. മലയാളികൾക്ക് മാത്രമല്ല ലോകത്തിന് മുഴുവൻ അപമാനം ഉണ്ടാക്കിയ പ്രവർത്തിയാണ് രാഹുൽ ചെയ്തത്. അതുകൊണ്ടുതന്നെ എത്രയും വേഗം തന്നെ പാർട്ടി ഇടപെട്ട് രാഹുലിനെ രാജിവയ്പ്പിക്കണം എന്നും പികെ ശ്രീമതി വ്യക്തമാക്കി.

പാവപ്പെട്ട പെൺകുട്ടികളെ പ്രണയം നടിച്ച് ഗർഭിണി ആക്കി, പിന്നീട് അത് അലസിപ്പിക്കാൻ നിർബന്ധിച്ചു. ഇത്തരത്തിലുള്ള കാട്ടാളത്തം കേരളത്തിന്റെ സംസ്കാരത്തിന് യോജിച്ചതല്ല. പെൺകുട്ടികളെ മോശം രീതിയിൽ കാണുകയും അവരെ ആവശ്യം കഴിഞ്ഞ് വലിച്ചെറിയുകയും ചെയ്യുന്ന ദുഷിച്ച സ്വഭാവത്തിന് ഉടമയാണ് രാഹുൽ. ഇങ്ങനെയുള്ള ഒരാൾ ഒരിക്കലും എംഎൽഎ സ്ഥാനത്ത് തുടരാൻ അർഹനല്ലന്നും പി കെ ശ്രീമതി പറഞ്ഞു.

എന്നാൽ, രാഹുൽ മാങ്കൂട്ടത്തിൽ രാജി വയ്ക്കേണ്ട ആവശ്യമില്ലന്നാണ് കോൺഗ്രസ് നേതാവ് കെ മുരളീധരന്റെ വാദം. പരാതി കിട്ടി കഴിഞ്ഞാൽ പാർട്ടി അത് ഗൗരവത്തിൽ തന്നെ എടുക്കും. നിലവിൽ പരാതി എഴുതി നൽകിയിട്ടില്ല. അത് കിട്ടാത്ത പക്ഷം രാഹുൽ രാജി വയ്ക്കേണ്ടതില്ലെന്നാണ് മുരളീധരൻ പറഞ്ഞത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top