ബിവറേജിൽ പോകുന്നവർ ശ്രദ്ധിക്കുക; നാളെ മുതൽ വരുന്നത് ‘ഈ’ മാറ്റങ്ങൾ

സംസ്ഥാനത്ത് വലിച്ചെറിയുന്ന മദ്യക്കുപ്പികളുടെ എണ്ണം കുറയ്ക്കാനുള്ള നടപടിയുമായി തദ്ദേശ വകുപ്പ്. മദ്യം വാങ്ങുമ്പോൾ ഒരു കുപ്പിക്ക് 20 രൂപ അധികമായി നൽകണം. നാളെ മുതൽ ഇത് പ്രാബല്യത്തിൽ വരും. അധികമായി നൽകുന്ന തുക ഡെപ്പോസിറ്റ് തുകയായി കണക്കാക്കും. പ്ലാസ്റ്റിക്കിൽ നൽകുന്ന മദ്യം കഴിച്ചതിനു ശേഷം കുപ്പി തിരികെ ഔട്ട്ലെറ്റിൽ കൊണ്ട് നൽകിയാൽ തുക തിരിച്ചു നൽകും. പ്ലാസ്റ്റിക് – ചില്ല് അടക്കമുള്ള എല്ലാ കുപ്പികൾക്കും 20 രൂപ ഈടാക്കും.

Also Read : പൊലീസിന്റെ കള്ളക്കഥ പൊളിഞ്ഞു; ദളിത് യുവതിയെ പൊലീസ് കുടുക്കിയത് തന്നെ

ഒറ്റത്തവണ ഉപയോഗിക്കാൻ കഴിയുന്ന പ്ലാസ്റ്റിക്കിന്റെ വിതരണവും വിൽപനയും തടയാനുള്ള ഇടപെടൽ തദ്ദേശ വകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടാകും. 800 രൂപയ്ക്ക് മുകളിൽ വില വരുന്ന മദ്യ കുപ്പികൾ എല്ലാം ചില്ല് കുപ്പിയാക്കും. 800 രൂപയിൽ താഴെ വിലയുള്ള കുപ്പികൾ മാത്രം പ്ലാസ്റ്റിക് കുപ്പികളായിരിക്കും മദ്യം നൽകുക. ഓരോ വർഷവും 80 കോടി രൂപയുടെ അടുത്ത് മദ്യ കുപ്പികളുടെ മാലിന്യങ്ങൾ ഉണ്ടാകുന്നു എന്നാണ് സർക്കാരിന്റെ കണക്കുകൾ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top