മന്ത്രി ശിവന്‍കുട്ടിയെ തടയാന്‍ ശ്രമിച്ച യുവമോര്‍ച്ച പ്രവര്‍ത്തകരെ കൈകാര്യം ചെയ്ത് എസ്എഫ്‌ഐ; പോലീസ് നടപടി ഏകപക്ഷീയമെന്ന് ആരോപണം

കോഴിക്കോട് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയെ തടയാനുള്ള യുവമോര്‍ച്ച പ്രവര്‍ത്തകരുടെ ശ്രമത്തില്‍ സംഘര്‍ഷം. പ്ലസ് വണ്‍ സീറ്റ് വിഷയം ഉയര്‍ത്തി മന്ത്രിക്കെതിര പ്രതിഷേധം നടക്കുകയാണ്. ഇതിനിടയിലാണ് എസ്എഫ്‌ഐയുടെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ മന്ത്രി കോഴിക്കോട് തളി ജൂബിലി ഹാളില്‍ എത്തിയത്. ഇവിടെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി. മന്ത്രിയുടെ കാർ തടയാന്‍ ശ്രമിച്ചതോടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഇടപെട്ടു. യുവമോര്‍ച്ച പ്രവര്‍ത്തകരെ വളഞ്ഞിട്ട് തല്ലി.
പോലീസ് ഇടപെട്ടാണ് സംഘര്‍ഷത്തില്‍ അയവ് വരുത്തിയത്. യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. എന്നാല്‍ ഇവരെ തല്ലിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല. ഇവര്‍ മന്ത്രിയുടെ പരിപാടിയിലേക്ക് പങ്കെടുക്കാന്‍ പോവുകയും ചെയ്തു.
പോലീസിന്റെ ഈ നടപടിയില്‍ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. കോഴിക്കോട് സിറ്റി ജില്ലാ പ്രസിഡന്റ് പ്രകാശ് ബാബുവിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. ഇവരെ പോലീസ് തടഞ്ഞത് വീണ്ടും സംഘര്‍ഷമായി. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ ബിജെപി അത് ഏറ്റെടുക്കുമെന്നും. യുവമോര്‍ച്ചക്കാരെ മര്‍ദ്ദിച്ചവരെ തെരുവില്‍ കൈകാര്യം ചെയ്യുമെന്നും ബിജെപി പ്രഖ്യാപിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here