പ്ലസ് വൺ വിദ്യാർത്ഥി ക്ലാസിൽ കുഴഞ്ഞുവീണു മരിച്ചു; സ്കൂളിനെതിരെ ആരോപണവുമായി അമ്മ

തമിഴ്നാട്ടിൽ പ്ലസ് വൺ വിദ്യാർത്ഥി ക്ലാസിൽ കുഴഞ്ഞുവീണു മരിച്ചു . വിഴുപുറത്തെ സ്വകാര്യ സ്കൂളിലാണ് സംഭവം. 16 വയസ്സുള്ള മോഹൻരാജ് ആണ് മരിച്ചത്. സംഭവത്തിൽ അമ്മ സ്കൂളിനെതിരെ ഗുരുതരാരോപണവുമായി രംഗത്തെത്തി.

സ്പെഷ്യൽ ക്ലാസിനു വേണ്ടിയാണ് കുട്ടി സ്കൂളിൽ പോയത്. ക്ലാസ് മുറിയിൽ ഇരിക്കുമ്പോൾ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കുട്ടിയുടെ മരണത്തിന് കാരണം സ്കൂൾ അധികൃതർ ആണെന്നാണ് അമ്മ വ്യക്തമാക്കുന്നത്.

രാവിലെ 7 മണി മുതൽ വൈകിട്ട് ആറുമണിവരെയാണ് സ്കൂളിൽ സ്പെഷ്യൽ ക്ലാസ് നടക്കുന്നത്. അതിനുവേണ്ടി എല്ലാ ദിവസവും രാവിലെ നാലുമണിക്കാണ് കുട്ടി എഴുന്നേൽക്കുന്നത്. രണ്ടുവർഷത്തോളമായി ഇത് തുടരുകയായിരുന്നു. ഇത് കാരണം കുട്ടിക്ക് വേണ്ടത്ര ഉറക്കം ലഭിച്ചിരുന്നില്ലന്നാണ് അമ്മ വ്യക്തമാകുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top