പ്ലസ്ടുവില്‍ മിന്നിച്ച് സയന്‍സ് ഗ്രൂപ്പ്; ആകെ വിജയ ശതമാനം 77.81

പ്ലസ്ടു വിഎച്ച്എസ്സി പരീക്ഷാഫലം പ്രഖ്യാപിച്ചു. പ്ലസ് ടുവിന് 77.81 ആണ് വിജയ ശതമാനം. കഴിഞഅഞ വര്‍ഷത്തെക്കാള്‍ നേരിയ ശതമാനം കുറവ് വന്നിട്ടുണ്ട്. മുന്‍ വര്‍ഷം 78.69 ആയിരുന്നു. വിഎച്ച്എസ്ഇക്ക് 70.6 ശതമാനമാണ് വിജയം. ഇത്തവണ സയന്‍സ് ഗ്രൂപ്പിലാണ് കൂടുതല്‍ വിജയം. സയന്‍സ് ഗ്രൂപ്പില്‍ 83.25 ആണ് വിജയം. ഹ്യുമാനിറ്റീസില്‍ 69.16, കൊമേഴ്‌സില്‍ 74.21 എന്നിങ്ങനെയാണ് കണക്കുകള്‍.

സര്‍ക്കാര്‍ സ്‌കൂളുകളില്‍ 73.23 എയ്ഡഡ് സ്‌കൂളുകളില്‍ 82.16 അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ 75.91 എന്നിങ്ങനെയാണ് വിജയശതമാനം. ആറ് സര്‍ക്കാര്‍ സ്‌കൂളുകള്‍ നൂറുശതമാനം വിജയം നേടി. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് പരീക്ഷാ ഫലം പ്രഖ്യാപിച്ചത്.

4,44,707 വിദ്യാര്‍ഥികളാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതിയത്. വിഎച്ച്എസ്ഇ പരീക്ഷ എഴുതിയ 26178 വിദ്യാര്‍ത്ഥികളില്‍ 18340 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. സേ പരീക്ഷ ജൂണ്‍ 21 മുതല്‍ 27 വരെ നടക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top