പ്ലസ് ടു സർട്ടിഫിക്കറ്റിൽ തെറ്റ്; വിദ്യാർഥികളുടെ ബിരുദ പ്രവേശനം അനിശ്ചിതത്വത്തിൽ
June 24, 2025 12:44 PM

സംസ്ഥാനത്തെ കഴിഞ്ഞ അധ്യയന വർഷത്തെ പ്ലസ് ടു സർട്ടിഫിക്കറ്റിൽ ഗുരുതര പിഴവുകളെന്ന് കണ്ടെത്തൽ. സ്കൂളുകളിൽ വിതരണത്തിനെത്തിച്ച മാർക്ക് ലിസ്റ്റുകളിലാണ് ഒന്നാം വർഷ മാർക്കും രണ്ടാം വർഷ മാർക്കും ചേർത്തുള്ള ആകെ മാർക്ക് തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നത്.
ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ച സാഹചര്യത്തിൽ വിഷയത്തിൽ അടിയന്തര നടപടി വേണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. ഗുരുതര പിഴവ് വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നാണ് പ്രതിപക്ഷ അധ്യാപക സംഘടനകൾ ആവശ്യം .

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here