നേപ്പാൾ മുന്‍ പ്രധാനമന്ത്രിയുടെ ഭാര്യയെ ചുട്ടു കൊന്നു; കലാപം ഒഴിയാതെ കാഠ്മണ്ഡു

നേപ്പാളിൽ പ്രക്ഷോഭകര്‍ വീടിന് തീയിട്ടതിനെ തുടര്‍ന്ന് മുന്‍ പ്രധാനമന്ത്രി ജലനാഥ് ഖനാലിന്റെ ഭാര്യ രാജ്യലക്ഷ്മി ചിത്രകാര്‍ പൊള്ളലേറ്റ് മരിച്ചു. പ്രതിഷേധക്കാര്‍ അവരെ വീട്ടില്‍ അടച്ചിട്ട് വീടിന് തീ കൊളുത്തിയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. കാഠ്മണ്ഡുവിലെ ദല്ലു ഏരിയയിലുള്ള വീടിനാണ് അക്രമകാരികൾ തീയിട്ടത്. ചിത്രകാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിഉലും ജീവൻ രക്ഷിക്കാനായിയല്ല എന്ന് കുടുംബം അറിയിച്ചു.
Also Read : നേപ്പാളിലെ ‘ജെന്‍ സി’കളുടെ തലവൻ; ആരാണ് സുദന്‍ ഗുരുങ്?
പ്രക്ഷോഭത്തിനിടെ മന്ത്രിമാരുടെ വസതികള്‍ക്കും സര്‍ക്കാര്‍ മന്ദിരങ്ങള്‍ക്കും നേരെയും പ്രക്ഷോഭകർ ആക്രമണം നടത്തുന്നുണ്ട്. ധനമന്ത്രി ബിഷ്ണു പ്രസാദ് പൗഡലിനെ തലസ്ഥാനത്തെ തെരുവുകളിലൂടെ ഓടിച്ചിട്ട് മർദിക്കുകയും ചെയ്തു. എന്നാൽ നേപ്പാളിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ് അയൽ രാജ്യങ്ങൾ. ഇന്ത്യയിൽ നിന്ന് നേപ്പാളിലേക്കുള്ള വിമാനങ്ങൾ സർവീസുകൾ നിർത്തിവച്ചിരിക്കുകകയാണ്. നേപ്പാളിലെ ഇന്ത്യക്കാർ സുരക്ഷിതസ്ഥാനത്ത് തുടരണമെന്നും നിർദേശങ്ങൾ പാലിക്കണമെന്നും വിദേശകാര്യ മന്ത്രി അറിയിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here