പ്രധാനമന്ത്രി തിരുവനന്തപുരത്ത്; വിഴിഞ്ഞം തുറമുഖം കമ്മീഷനിങ്ങ് നാളെ; തലസ്ഥാനം കനത്ത സുരക്ഷയിൽ

കേരളത്തിൻ്റെ അഭിമാന പദ്ധതി രാജ്യത്തിന് സമർപ്പിക്കാന്‍ ഇനി ഏതാനും മണിക്കൂറുകൾ മാത്രം. രാത്രി എട്ട് മണിയോടെ പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് വിമാനമിറങ്ങി. റോഡ് മാർഗം രാജ്ഭവനിലേക്ക് പോയ പ്രധാനമന്ത്രി രാത്രി അവിടെ തങ്ങും.

രാവിലെ 10.15ന് വ്യോമസേനാ ഹെലികോപ്റ്ററിൽ വിഴിഞ്ഞത് എത്തുന്ന പ്രധാനമന്ത്രി, പദ്ധതി പ്രദേശം നടന്ന് കാണും. തുടർന്ന് തുറമുഖം രാജ്യത്തിന് സമർപ്പിക്കുന്ന ചടങ്ങിൽ സംസാരിക്കും. പന്ത്രണ്ടരയോടെ തിരുവനന്തപുരത്ത് നിന്ന് മടക്കം.

പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് കനത്ത സുരക്ഷാവലയത്തിലാണ് തലസ്ഥാനഗരം. തുറമുഖത്തിന്റെ സുരക്ഷ എസ്പിജിക്കാണ്. നഗരത്തിലും വിഴിഞ്ഞത്തേക്കുള്ള വഴികളിലും പോലീസ് വിന്യാസം പൂർത്തിയാക്കി. കോസ്റ്റ്ഗാർഡും നേവിയും കടലിൽ സുരക്ഷയൊരുക്കും.

രാവിലെ ഏഴ് മുതൽ 9.30 വരെ മുല്ലൂരിലെ തുറമുഖ കവാടത്തിനരികിലെ റോഡിലൂടെ പൊതുജനങ്ങളെ കടത്തിവിടും. നാളെ തമ്പാനൂരിൽ നിന്നും കിഴക്കേക്കോട്ടയിൽ നിന്നും കെഎസ്ആർടിസി വിഴിഞ്ഞത്തേക്ക് പ്രത്യേക സർവീസുകൾ നടത്തുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top