മോദി വിഴിഞ്ഞത്ത്; തുറമുഖം നടന്നു കാണുന്നു; ഉദ്ഘാടനം ഉടന്‍

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാന മന്ത്രി ഉടന്‍ ഉദ്ഘാടനം ചെയ്യും. മോദി തുറമുഖത്തില്‍ പറന്നിറങ്ങി കഴിഞ്ഞു. തുമഖവും പരിസരവും പ്ധാനമന്ത്രി നടന്നു കാണുകയാണ്. തുറമുഖത്തിന്റെ പ്രവര്‍ത്തനം കണ്ട ശേഷമാകും ഉദ്ഘാടന വേദിയില്‍ എത്തുക.

പ്രധാനമന്ത്രിയുള്‍പ്പെടെ മൂന്ന് പേര്‍ മാത്രമാണ് ഇന്നത്തെ പരിപാടിയിവല്‍ സംസാരിക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍, തുറമുഖ മന്ത്രി വിഎന്‍ വാസവന്‍ എന്നിവരാണ് മറ്റ് രണ്ടുപേര്‍. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍, കേന്ദ്രമന്ത്രിമാരായ സര്‍ബാനന്ദ സോനോവാള്‍, ജോര്‍ജ് കുര്യന്‍, സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാരായ വി.ശിവന്‍കുട്ടി, ജി.ആര്‍.അനില്‍, സജി ചെറിയാന്‍, എംപിമാരായ ശശി തരൂര്‍, അടൂര്‍ പ്രകാശ്, എ.എ.റഹിം, എം.വിന്‍സന്റ് എംഎല്‍എ, മേയര്‍ ആര്യ രാജേന്ദ്രന്‍, ഗൗതം അദാനി, കരണ്‍ അദാനി എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെടുത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും വേദിയിലുണ്ടാകും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top