ഇലക്ട്രിക് വാഹനലോകത്തേക്ക് മാരുതിയുടെ ഇരമ്പൽ; ‘മെയ്ഡ് ഇൻ ഇന്ത്യ’ ഇ-വിറ്റാര ആഗോള വിപണിയിലേക്ക്

മാരുതി സുസുക്കിയുടെ ആദ്യത്തെ ഇലക്ട്രിക് എസ്‌യുവിയായ ഇ-വിറ്റാര ഇന്ത്യയിൽ പുറത്തിറക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഗുജറാത്തിലെ ഹൻസൽപൂർ നിർമ്മാണ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ വാഹനം ഫ്ലാഗ് ഓഫ് ചെയ്തത്. ഈ വാഹനം ഇന്ത്യയുടെ വാഹന നിർമ്മാണ മേഖലയിലെ സുപ്രധാന മുന്നേറ്റമായി കണക്കാക്കപ്പെടുന്നു. ‘മെയ്ഡ് ഇൻ ഇന്ത്യ’ എന്ന ആശയം മുൻനിർത്തി നിർമ്മിച്ച ഇ-വിറ്റാര, യൂറോപ്പ്, ജപ്പാൻ ഉൾപ്പെടെ നൂറിലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ ലക്ഷ്യമിടുകയാണ്.

ഇതോടെ ഇലക്ട്രിക് വാഹനങ്ങളുടെ പ്രധാന നിർമ്മാണ കേന്ദ്രമായി ഇന്ത്യ മാറുമെന്നാണ് പ്രതീക്ഷ. ടോഷിബ, ഡെൻസോ എന്നിവരുമായി സഹകരിച്ച് സുസുക്കി സ്ഥാപിച്ച ലിഥിയം-അയൺ ബാറ്ററി പ്ലാന്റും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഇത് രാജ്യത്തിന്റെ ബാറ്ററി ഉത്പാദനശേഷി വർദ്ധിപ്പിച്ച് ആഗോള തലത്തിൽ ഇന്ത്യയുടെ സ്ഥാനമുറപ്പിക്കും. ഇന്ത്യയിൽ നിലവിൽ കാർ വിൽപ്പനയുടെ 3% മാത്രമാണ് ഇലക്ട്രിക് വാഹനങ്ങൾ. മാരുതിയുടെ ഇ-വാഹനത്തിൻ്റെ വരവോടെ ഈ രംഗത്ത് വൻ ഉണർവ് ഉണ്ടാക്കുമെന്നാണ് പ്രതീക്ഷ.

ഇന്ത്യൻ വിപണിയിൽ നിലവിൽ ഹ്യുണ്ടായ് ക്രെറ്റ ഇവി, ടാറ്റ കർവ് ഇവി തുടങ്ങിയ മോഡലുകളുമായി മത്സരിക്കുന്ന ഇ-വിറ്റാര, രണ്ട് ലിഥിയം-അയൺ ഫോസ്ഫേറ്റ് (LFP) ബാറ്ററി ഓപ്ഷനുകളിൽ ലഭ്യമാണ് – 49 kWh, 61 kWh. ഫ്രണ്ട്-വീൽ ഡ്രൈവ് (FWD), ഓൾ-വീൽ ഡ്രൈവ് (AWD) ഓപ്ഷനുകളും വാഹനത്തിനുണ്ട്. പനോരമിക് സൺറൂഫ്, വയർലെസ് ചാർജർ, അഡ്വാൻസ്ഡ് ഡ്രൈവർ-അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) തുടങ്ങിയ ആധുനിക സവിശേഷതകളും ഇതിലുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top