പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഇന്ന് 75-ാം പിറന്നാൾ; സോഷ്യൽ മീഡിയയിൽ ആശംസകൾ ഒഴുകുന്നു..

ഇന്ന് 75-ാം ജന്മദിനം ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് സോഷ്യൽ മീഡിയയിലൂടെ ജന്മദിനാശംസകൾ ഒഴുകുകയാണ്. ഇറ്റലി പ്രധാനമന്ത്രി ജോർജിയ മെലോണി എക്‌സിലെ തന്റെ പോസ്റ്റിലൂടെയാണ് ആശംസകൾ അറിയിച്ചത്. ദശലക്ഷക്കണക്കിന് ആളുകളെ നയിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിനെയും ദൃഢനിശ്ചയതിനെയും മേലോണി അഭിനന്ദിച്ചു.
നിരവധി നേതാക്കളും അദ്ദേഹത്തിന് ആശംസകൾ അറിയിച്ചു. ഏറ്റവും കൂടുതൽ ആശംസകൾ എത്തുന്നത് സെലിബ്രിറ്റികളിൽ നിന്നാണ്. രജനീകാന്ത്, ഷാരൂഖ് ഖാൻ, ആമിർ ഖാൻ, അക്ഷയ് കുമാർ, സുനിൽ ഷെട്ടി, രാം ചരൺ, അനിൽ കപൂർ എന്നിവരുൾപ്പെടെ നിരവധി സെലിബ്രിറ്റികളാണ് പ്രധാനമന്ത്രിക്ക് ആശംസ അറിയിച്ചത്.
ഒരു ചെറിയ നഗരത്തിൽ നിന്ന് ആഗോളതലത്തിലേക്കുള്ള യാത്ര വളരെ പ്രചോദനകരമാണ്, ഇതിൽ അച്ചടക്കവും കഠിനാധ്വാനവും രാജ്യത്തോടുള്ള അർപ്പണബോധവും കാണാൻ കഴിയുന്നുയെന്നാണ് ആശംസ നേർന്നു കൊണ്ട് ഷാരൂഖ് ഖാൻ പറഞ്ഞത്. രാജ്യത്തിൻറെ വികസനത്തിന് വേണ്ടി പ്രധാനമന്ത്രി ചെയ്ത കാര്യങ്ങൾ എന്നും എല്ലാവരും ഓർക്കും. ഭഗവൻ ശക്തി തരട്ടെയെന്നാണ് ആമിർ ഖാൻ കുറിച്ചത്.
ആലിയ ഭട്ടും അദ്ദേഹത്തിന്റെ വികസന പദ്ധതികൾ പ്രകീർത്തിച്ചാണ് ആശംസകൾ നേർന്നത്. ഇന്ത്യയെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നത് തുടരട്ടെ എന്ന് പറഞ്ഞാണ് രജനീകാന്ത് ആശംസകൾ നേർന്നത്. സെലിബ്രിറ്റികൾ ഉൾപ്പടെ നിരവധി മേഖലയിൽ നിന്നും പ്രധാനമന്ത്രിക്ക് ജന്മദിനാശംസകൾ എത്തുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here