ഒരു കോടി രൂപയുടെ മെഗാ തൊഴിലവസര പദ്ധതി പ്രഖ്യാപിച്ച് പ്രധാന മന്ത്രി; ഇത് യുവാക്കൾക്കുള്ള സ്വാതന്ത്ര്യദിന സമ്മാനം

സ്വാതന്ത്ര്യ ദിനത്തിൽ യുവാക്കൾക്കായി പുതിയ തൊഴിലവസരത്തിന് വഴി തുറന്നിരിക്കുകയാണ് പ്രധാന മന്ത്രി. ഒരു കോടി രൂപയുടെ മെഗാ തൊഴിലവസര പദ്ധതിക്കാണ് മോദി ഇന്ന് തുടക്കം കുറിച്ചത്. ഇത് പ്രയോജനപ്പെടുക മൂന്നര കോടി യുവാക്കൾക്കാണ്. ചെങ്കോട്ടയിൽ നടന്ന സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് മോദിയുടെ ഈ പ്രഖ്യാപനം.

2017ഓടെ 10 ട്രില്യൻ ഡോളർ സമ്പദ് വ്യവസ്ഥയിലേക്ക് രാജ്യം എത്തുമെന്നും മോദി വ്യക്തമാക്കി. രാജ്യത്തെ ഓരോ കുടുംബത്തിനെപ്പറ്റിയും താൻ ചിന്തിക്കുന്നുണ്ട്. കർഷകരെയും പിന്നാക്ക വിഭാഗക്കാരെയും ഒരിക്കലും കൈവിടില്ല. താൻ എപ്പോഴും അവർക്കൊപ്പം ഉണ്ടെന്നും മോദി വ്യക്തമാക്കി.

നക്സലിസത്തിനെയും മാവോവാദത്തിനെയും തുടച്ചു നീക്കുമെന്ന് പറഞ്ഞ മോദി ആർഎസ്എസിനെ പുകഴ്ത്താനും മറന്നില്ല. ആർഎസ്എസ് എന്നാൽ സമർപ്പണത്തിന്റെ ഇതിഹാസമാണെന്നും, 100 വർഷത്തെ രാഷ്ട്ര സേവനം സമാനതകളില്ലാത്തതാണെന്നും മോദി പറഞ്ഞു. ഇപ്പോഴുള്ളത് മുന്നേറാനുള്ള സമയമാണ് നമുക്ക് എല്ലാവർക്കും ഒന്നിച്ച് മുന്നേറാം എന്ന് പറഞ്ഞാണ് മോദി പ്രസംഗം അവസാനിപ്പിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top