മോദിയുടെ ബിരുദം രഹസ്യമായി തന്നെ തുടരും; സര്‍ട്ടിഫിക്കറ്റ് പരിശോധിക്കേണ്ടെന്ന് ഡൽഹി ഹൈക്കോടതി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ പുറത്ത് വിടേണ്ടെന്ന് ഡൽഹി ഹൈക്കോടതി. വിവരാവകാശ കമ്മിഷന്റെ ഉത്തരവ് റദ്ദാക്കുകയും ചെയ്തു. 1978ലെ എല്ലാ ബിരുദ സര്‍ട്ടിഫിക്കറ്റുകളും പരിശോധിക്കണം എന്നായിരുന്നു വിവരാവകാശ കമ്മിഷന്‍ ഉത്തരവിട്ടത്. ഇതിനെതിരെ ഡൽഹി സര്‍വകലാശാലയാണ് ഹൈക്കോടതിയെ സമീപിച്ചത്.

വിവരങ്ങള്‍ പുറത്തുവിടില്ലെന്നും അപരിചിതരായ ആളുകളെ സര്‍ട്ടിഫിക്കറ്റ് കാണിക്കാന്‍ കഴിയില്ലെന്നും സര്‍വകലാശാല വാദിച്ചു. ഇത് അംഗീകരിച്ചാണ് ജസ്റ്റിസ് സച്ചിന്‍ ദത്ത അധ്യക്ഷനായ ബെഞ്ച് മോദിയുടെ ബിരുദ വിവരങ്ങള്‍ പുറത്ത് വിടേണ്ട എന്ന് വിധിച്ചത്.

1978ല്‍ ബിഎ പാസായി എന്നാണ് പ്രധാനമന്ത്രിയും ദില്ലി സര്‍വകലാശാലയും അവകാശപ്പെട്ടിരിക്കുന്നത്. ഇതിന്റെ വിശദാംശങ്ങള്‍ തേടിയാണ് വിവരാവകാശ കമ്മീഷനിൽ ഹര്‍ജി എത്തിയത്. പരിശോധിച്ച് വിവരങ്ങള്‍ പുറത്തുവിടാന്‍ കമ്മിഷന്‍ ഉത്തരവിട്ടു. ഈ ഉത്തരവോടെ മോദിയുടെ ബിരുദം എന്നത് ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top