ബീഹാറിന് ലഭിക്കുക 36000 കോടി; വികസന പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

ബീഹാറിലെ പൂർണിയ ജില്ലയിൽ ഏകദേശം 36,000 കോടി രൂപയുടെ ഒന്നിലധികം വികസന പദ്ധതികൾക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തുടക്കം കുറിച്ചത്. പൂർണിയ വിമാനത്താവളത്തിൽ പുതുതായി വികസിപ്പിച്ച ടെർമിനൽ കെട്ടിടവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. കൂടാതെ പൂർണിയ – കൊൽക്കത്ത റൂട്ടിലെ ആദ്യ വിമാനവും ഫ്ലാഗ് ഓഫ് ചെയ്തു.
മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി, നിരവധി കേന്ദ്ര മന്ത്രിമാർ, സംസ്ഥാന മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഭഗൽപൂരിലെ പിർപൈന്തിയിൽ 25000 കോടിയുടെ തെർമൽ പവർ പദ്ധതിക്കും അദ്ദേഹം തറക്കല്ലിട്ടു. സംസ്ഥാനത്തെ ഏറ്റവും വലിയ സ്വകാര്യ മേഖലയിലെ നിക്ഷേപമാണിത്.
ഈ വർഷം ആദ്യം കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച ദേശീയ മഖാന ബോർഡും, 2,680 കോടി രൂപയുടെ കോസി മേച്ചി ഇൻട്രാ സ്റ്റേറ്റ് നദീ ലിങ്ക് പദ്ധതിക്കും ഇന്ന് തുടക്കമായി. പ്രധാനമന്ത്രി ആവാസ് യോജന ഗ്രാമീണിന് കീഴിൽ 35,000 ഗ്രാമീണ ഗുണഭോക്താക്കൾക്കും പ്രധാനമന്ത്രി ആവാസ് യോജന നഗരത്തിന് കീഴിൽ 5,920 പേർക്കുമുള്ള ഗൃഹപ്രവേശ ചടങ്ങുകളിലും പങ്കെടുത്ത പ്രധാനമന്ത്രി താക്കോൽ കൈമാറുകയും ചെയ്തു.
.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here