തിരുവനന്തപുരത്ത് മോദിയെത്തും; വികസന രേഖ പ്രഖ്യാപിച്ച് ഞെട്ടിക്കാൻ നീക്കം

തലസ്ഥാനത്ത് സ്വാധീനമുറപ്പിക്കാൻ ബിജെപി. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിച്ചെടുത്തതിന് പിന്നാലെ തലസ്ഥാന നഗരിയിലെ സ്വാധീനമുറപ്പിക്കാനുള്ള വിപുലമായ ഒരുക്കങ്ങളാണ് ബിജെപി ക്യാമ്പിൽ നടക്കുന്നത്. അതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ തന്നെ കളത്തിലിറക്കാനുമുള്ള നീക്കങ്ങൾ നടക്കുകയാണ്. അധികം വൈകാതെ നരേന്ദ്രമോദിയെ തലസ്ഥാനത്തെത്തും. തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്ന പ്രചാരണം വിപുലമായ രീതിയിൽ ബിജെപി ഇലക്ഷൻ സമയത്ത് തന്നെ നടത്തിയിരുന്നു.

Also Read : വിവി രാജേഷ് തിരുവനന്തപുരം മേയറാകും; ആശനാഥ് ഡെപ്യൂട്ടി മേയര്‍; ശ്രീലേഖക്ക് വലിയ വാഗ്ദാനങ്ങള്‍

ജനുവരി അവസാനത്തോടെ മോദി തിരുവനന്തപുരത്ത് എത്തുമെന്നാണ് സൂചന. നഗരത്തിലെ കൗൺസിലർമാരുമായി അദ്ദേഹം പ്രത്യേക കൂടിക്കാഴ്ച നടത്തും. മോദിയെ നഗരത്തിൽ കൊണ്ടുവരുന്നത് മുതൽ ഒളിമ്പിക്സിലെ ഒരിനം തിരുവനന്തപുരത്തു നടത്തും എന്നതുൾപ്പെടെ വാഗ്‌ദാനങ്ങൾ പാലിക്കുമെന്ന് ബിജെപി മേയർ സ്ഥാനാർത്ഥിയായി വി വി രാജേഷിനെ പ്രഖ്യാപിച്ചു. തെരുവുനായ ശല്യത്തിന് അന്ത്യമുണ്ടാക്കുമെന്നും വി വി രാജേഷ് പ്രതികരിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top