കേരളത്തിന്റെ സ്വപ്നം; ഇന്ത്യയുടെ നേട്ടം; വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി ഇന്ന് കമ്മിഷനിങ് ചെയ്യും

കേരളത്തിൻ്റെ എക്കാലത്തേയും സ്വപ്‌ന പദ്ധതി, രാജ്യത്തെ വിസന കുതിപ്പിന് നിര്‍ണ്ണായകമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിക്കും. രാവിലെ 11 മണിക്കാണ് ചടങ്ങ് നടക്കുക. ഇന്നലെ രാത്രി തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി നിലവില്‍ രാജ്ഭവനിലാണുള്ളത്.
രാവിലെ 10.15നു ഹെലികോപ്റ്ററിലാകും പ്രധാനമന്ത്രി വിഴിഞ്ഞത്തേക്ക് പോവുക. തുറമുഖത്തിന്റെ പോര്‍ട്ട് ഓപ്പറേഷന്‍ സെന്റര്‍ സന്ദര്‍ശിക്കും. പ്രവര്‍ത്തനങ്ങളെല്ലാം നോക്കി കാണും. അതിനു ശേഷമാകും ഉദ്ഘാടന ചടങ്ങ്. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രിമാരായ സര്‍ബാനന്ദ സോനോവാള്‍, ജോര്‍ജ് കുര്യന്‍, സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാരായ വി.ശിവന്‍കുട്ടി, ജി.ആര്‍.അനില്‍, സജി ചെറിയാന്‍, എംപിമാരായ ശശി തരൂര്‍, അടൂര്‍ പ്രകാശ്, എ.എ.റഹിം, എം.വിന്‍സന്റ് എംഎല്‍എ, മേയര്‍ ആര്യ രാജേന്ദ്രന്‍, ഗൗതം അദാനി, കരണ്‍ അദാനി എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെടുത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും വേദിയിലുണ്ടാകും.
കനത്ത സുരക്ഷയിലാണ് തിരുവനന്തപുരം. അടിക്കടി ഉണ്ടാകുന്ന ബോംബ് ഭീഷണി കൂടി കണക്കിലെടുത്ത് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. ഉദ്ഘാടനത്തിന് സാക്ഷിയാകാന്‍ പരമാവധിപേരെ വിഴിഞ്ഞത്ത് എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമം. 9.30 മുതല്‍ പൊതുജനങ്ങളെ പ്രവേശിപ്പിക്കും. ഇതിനായി വിഴിഞ്ഞത്തേക്ക് കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ നടത്തുന്നുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here