ഇനി പിഎം ശ്രീ എന്നും ചോദിക്കരുത്; ക്ഷുഭിതനാകും മുഖ്യമന്ത്രി; ഡല്‍ഹിയില്‍ രോഷം മാധ്യമങ്ങളോട്

മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷുഭിതനാകുന്ന ഒരു വാക്കു കൂടി, ‘പിഎം ശ്രീ’. സംഘപരിവാര്‍ അജണ്ട ഒളിച്ച് കടത്തുന്ന പദ്ധതി എന്ന് പറഞ്ഞ് നടക്കുകയും രഹസ്യമായി പിഎം ശ്രീ പദ്ധതിയില്‍ കരാര്‍ ഒപ്പിടുകയും ചെയ്തത് പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരാണ്. അതും മന്ത്രിസഭയില്‍ നിന്നുപോലും മറച്ചുവച്ച്. എന്നാല്‍ സിപിഐ എതിര്‍ത്തതോടെ പദ്ധതിയില്‍ നിന്ന് പിന്‍മാറുകയാണ് എന്ന് കേന്ദ്രത്തിന് കത്ത് അയച്ചിരിക്കുകയാണ്. സിപിഐക്ക് മുന്നില്‍ കീഴടങ്ങിയതിന്റെ ജാള്യതയിലാണ് മുഖ്യമന്ത്രിയും സിപിഎമ്മും മുന്നോട്ടു പോകുന്നത്.

സിപിഎമ്മിന്റെ ദേശീയ നയത്തിന് വിരുദ്ധമായാണ് കേരളത്തിലെ സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചത്. അതുകൊണ്ട് തന്നെ ഇന്നത്തെ സിപിഎം പിബി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയാകുമോ എന്നത് വലിയ ചോദ്യമായിരുന്നു. നിലവില്‍ പിണറായി വിജയന്റെ തീരുമാനത്തെ ചോദ്യം ചെയ്യാന്‍ ജനറല്‍ സെക്രട്ടറി എംഎ ബോബി പോലും തയാറാകില്ലെന്നത് പരസ്യമായ രഹസ്യമാണ് എന്നത് വേറെ കാര്യം.

എന്തായാലും പിബി യോഗത്തില്‍ നിന്നും പുറത്തേക്ക് ഇറങ്ങിവന്ന പിണറായിയോട് മാധ്യമപ്രവര്‍ത്തകര്‍ പിഎം ശ്രീയെ പറ്റി ചോദിച്ചു. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനോടൊപ്പം പുറത്തേക്ക് വന്ന മുഖ്യമന്ത്രിയോട് പിഎം ശ്രീയെ പറ്റി പിബി യോഗം ചര്‍ച്ച ചെയ്‌തോ എന്ന ചോദ്യമാണ് മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ചത്. എത്രകാലമായി പത്രപ്രവര്‍ത്തനം തുടങ്ങിയത് എന്ന രോഷത്തോടെയുള്ള മറുചോദ്യമാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. ആവര്‍ത്തിച്ച് ഇക്കാര്യം ചോദിച്ച ശേഷം മുഖ്യമന്ത്രി കാറില്‍ കയറി പോവുകയും ചെയ്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top