എകെജി സെന്ററില്‍ ചര്‍ച്ചകള്‍ സജീവം; സിപിഐ നേതാക്കളും എത്തി; മന്ത്രിസഭാ ഉപസമിതിയില്‍ ധാരണ

പിഎം ശ്രീ പദ്ധതിയിൽ ധാരണപത്രം ഒപ്പിട്ടതിലെ തര്‍ക്കം പരിഹരിക്കാന്‍ എകെജി സെന്ററില്‍ തിരക്കിട്ട ചര്‍ച്ചകള്‍. കരാര്‍ താല്ക്കാലികമായി മരവിപ്പിക്കാമെന്ന് സിപിഎം നിലപാട് അറിയിച്ചതോടെയാണ് സിപിഐ ചര്‍ച്ചയ്ക്ക് തയാറായത്. പിന്നാലെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മന്ത്രി കെ രാജന്‍ എന്നിവര്‍ എകെജി സെന്ററിലേക്ക് എത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി, സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ എന്നിവരുമായി ചര്‍ച്ചകള്‍ നടത്തുകയാണ്.
സിപിഐയുടെ കടുത്ത നിലപാടിനെ തുടര്‍ന്നാണ് പിന്നോട്ടു പോകാന്‍ സിപിഎം തീരുമാനിച്ചത്. കൂടാതെ പദ്ധതിയെ കുറിച്ച് പഠിക്കാന്‍ ഒരു ഉപസമിതിയെ നിയോഗിക്കാനും ധാരണ ആയിട്ടുണ്ട്. ഇതില്‍ ആരൊക്കെ എന്നതിലാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നത്. സിപിഐ മന്ത്രിമാരേയും ഈ സമിതിയില്‍ ഉള്‍പ്പെടുത്തും. സമിതി നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും തുടര്‍ നടപടികള്‍.
ഇന്ന് വൈകിട്ട് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ സിപിഐ മന്ത്രിമാര്‍ പങ്കെടുക്കും. തങ്ങളുടെ ആവശ്യം സിപിഎം അംഗീകരിച്ചതിനെ തുടര്‍ന്നാണ് കടുത്ത നിലപാടില്‍ നിന്ന് സിപിഐ അയഞ്ഞത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here