പിഎം ശ്രീയില്‍ ഒരു ചുവട് പിന്നോട്ടുവച്ച് സിപിഎം; നടപടികള്‍ വൈകിപ്പിക്കും; സിപിഐക്ക് ഉറപ്പ് നൽകി

പിഎം ശ്രീയില്‍ തുടര്‍നടപടികള്‍ വൈകിപ്പിക്കുമെന്ന് സിപിഐക്ക് ഉറപ്പ് നല്‍കി സിപിഎം. ഇന്ന് ചേര്‍ന്ന് അടിയന്തര സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഇത്തരമൊരു സമവായ നിര്‍ദേശം ഉണ്ടായത്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ സിപിഐയെ അറിയിക്കുകയും ചെയ്തു. ബിനോയ് വിശ്വത്തെ ഫോണില്‍ വിളിച്ചാണ് ഇത്തരം ഒരു ഉറപ്പ് നല്‍കിയത്. തുടര്‍ന്നാണ് വൈകിട്ട് 3.30ന് നേരിട്ടുളള ചര്‍ച്ച തീരുമാനിച്ചത്.

ALSO READ : സാക്ഷാല്‍ പിണറായി തന്നെ കളത്തില്‍ ഇറങ്ങുന്നു; പിഎം ശ്രീയില്‍ ബിനോയ് വിശ്വവുമായി ചര്‍ച്ച വൈകിട്ട്

പി.എം ശ്രീ പദ്ധതിയുടെ ഭാഗമായി കേന്ദ്ര ഫണ്ട് വാങ്ങുന്നതിൽ തിടുക്കം കാണിക്കില്ല. പദ്ധതിക്കായി തിരഞ്ഞെടുത്ത് സ്‌കൂളുകളുടെ പട്ടിക കേന്ദ്രത്തിന് കൈമാറില്ല. തുടങ്ങിയ ഉറപ്പുകളാണ് നല്‍കിയിരിക്കുന്നത്. കൂടാത പദ്ധതി എങ്ങനെ നടപ്പാക്കണമെന്ന കാര്യത്തില്‍ മുന്നണിയില്‍ വിശദമായ ചര്‍ച്ച നടത്തും. ഒരു സമിതി നിശ്ചയിക്കുന്നതും പരിഗണിക്കാം തുടങ്ങിയ ഉറപ്പുകളാണ് സിപിഎം സിപിഐക്ക് മുന്നില്‍ വച്ചിരിക്കുന്നത്.

ALSO READ : പിഎം ശ്രീയില്‍ ബിനോയ് വിശ്വത്തെ ഫോണില്‍ വിളിച്ച് മുഖ്യമന്ത്രി; വഴങ്ങാതെ സിപിഐ; എന്തും സംഭവിക്കാം

ഈ നിര്‍ദേശങ്ങള്‍ സിപിഐയുടെ നിര്‍വാഹക സമിതി യോഗം ചര്‍ച്ച ചെയ്യുകയാണ്. അതിശേഷമാകും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ നിലപാട് വ്യക്തമാക്കുക. ഇടതുമുന്നണിയിൽ ഭിന്നതയ്ക്ക് എത്രയും വേഗം പരിഹാരം കാണാനാണ് സിപിഎം ശ്രമം. അതുകൊണ്ട് തന്നെയാണ് ഏകപക്ഷീയമായി ധാരണാപത്രം ഒപ്പിട്ടെങ്കിലും തുടര്‍ നടപടി ഉടന്‍ വേണ്ടെന്ന തീരുമാനം എടുത്തിരിക്കുന്നത്‌

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top