പിഎം ശ്രീ മരവിപ്പിക്കുന്നു; തീരുമാനം ഇന്ന് കേന്ദ്രത്തെ അറിയിച്ചേക്കും

കേന്ദ്രാവിഷ്കൃത പദ്ധതിയായ പിഎം ശ്രീ പദ്ധതി മരവിപ്പിക്കാനുള്ള തീരുമാനം കേരളം ഇന്ന് കേന്ദ്രത്തെ അറിയിക്കാൻ സാധ്യത. മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ച ശേഷം ചീഫ് സെക്രട്ടറി കത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കൈമാറും.

സംസ്ഥാനത്തിന് അർഹതപ്പെട്ട സമഗ്ര ശിക്ഷാ കേരളം (എസ്എസ്കെ) ഫണ്ട് തടഞ്ഞുവെച്ച സാഹചര്യത്തിലാണ് പിഎം ശ്രീ പദ്ധതിയിൽ ഒപ്പിടാൻ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ പദ്ധതിയിൽ നിന്ന് സർക്കാർ പിന്നോട്ടുപോയതോടെ, എസ്എസ്കെ ഫണ്ട് ലഭിക്കില്ലെന്ന കാര്യം ഏകദേശം ഉറപ്പായിട്ടുണ്ട്.

Also Read : പിഎം ശ്രീ തർക്കം തീരുന്നു; കാര്യങ്ങൾ പിണറായി വിജയൻ വിശദീകരിക്കുമെന്ന് ഡി രാജ

ധാരണാപത്രം ഒപ്പിട്ടാൽ എസ്എസ്കെ കുടിശ്ശിക സംസ്ഥാനത്തിന് ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, പിന്മാറാനുള്ള തീരുമാനത്തോടെ ഈ ഫണ്ടുകൾ പൂർണ്ണമായും തടസ്സപ്പെട്ടു. പിഎം ശ്രീ പദ്ധതിയിൽ ഒപ്പിടാത്തതിൻ്റെ പേരിൽ 2023-24 വർഷം മുതൽ കേരളത്തിന് ലഭിക്കേണ്ട ഏകദേശം 1158 കോടി രൂപയുടെ എസ്എസ്കെ ഫണ്ടുകൾ കേന്ദ്രം തടഞ്ഞുവച്ചിരുന്നു. ഫണ്ടിൻ്റെ കാര്യത്തിൽ കേന്ദ്ര വിദ്യാഭ്യാസ അഡീഷണൽ സെക്രട്ടറിയുമായി മന്ത്രി വി ശിവൻകുട്ടി ചർച്ച നടത്തിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.

പിഎം ശ്രീ പദ്ധതിയിൽ ചേർന്ന ഉടൻ 320 കോടി എസ്എസ്കെ ഫണ്ട് സംസ്ഥാനത്തിന് ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഫണ്ടിനായി ഇനി പുതിയ പ്രൊപ്പോസൽ സമർപ്പിക്കേണ്ടതില്ലെന്ന നിലപാടിലാണ് വിദ്യാഭ്യാസ വകുപ്പ്. പിഎം ശ്രീ പദ്ധതി മരവിപ്പിക്കാനുള്ള മന്ത്രിസഭാ യോഗ തീരുമാനമാണ് ചീഫ് സെക്രട്ടറി കേന്ദ്രത്തെ അറിയിക്കുക. അതേസമയം, കരാറിൽ ഉറച്ചുനിൽക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ പ്രതികരിച്ചതായി റിപ്പോർട്ടുകളുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top