സർക്കാരിന് മുസ്ലീംലീഗിനോട് കണ്ണുകടി; രൂക്ഷ വിമർശനവുമായി പിഎംഎ സലാം

സർക്കാരും മുസ്ലീം ലീഗും തമ്മിലുള്ള തർക്കങ്ങൾ കനക്കുകയാണ്. സ്കൂൾ സമയമാറ്റ വിഷയത്തിൽ ആരംഭിച്ച തർക്കം ഇപ്പോൾ മറ്റൊരു തലത്തിലേക്ക് മാറിയിരിക്കുന്നു. വയനാട് പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പിന്റെ നോട്ടീസിനെതിരെയാണ് എപ്പോൾ മുസ്ലീംലീഗ് രംഗത്തെത്തിയിരിക്കുന്നത്. ഇതിനെ തുടർന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം രൂക്ഷമായ വിമർശനകളാണ് സർക്കാരിനെതിരെ ഉയർത്തിയിരിക്കുന്നത്. സര്‍ക്കാരിന് മുസ്ലീം ലീഗിനോട് കണ്ണുകടിയാണെന്നും ദുഷ്ടലാക്കോടെയുള്ള പ്രവര്‍ത്തനമാണ് നോട്ടീസിന് പിന്നിലെന്നും പി.എം.എ. സലാം. ആരോപിച്ചു.

ദുരിതബാധിതരെ സഹായിക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോകുമ്പോള്‍ സങ്കുചിത രാഷ്ട്രീയ വിവേചനത്തോടെ അത് മുടക്കാനുള്ള ശ്രമമാണ് സര്‍ക്കാരിന്റേത്. ലീഗിന്റെ പദ്ധതിക്ക് തടസമുണ്ടാക്കിയിട്ട് സര്‍ക്കാരിന് എന്ത് നേട്ടമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. ഈമാസം 14-നും 16-നുമായി ഭൂമിയുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കും. തീര്‍പ്പായില്ലെങ്കില്‍ നിയമ നടപടിയുമായി മുന്നോട്ട് പോവുമെന്നും പി.എം.എ. സലാം പറഞ്ഞു. സര്‍ക്കാരിന് പദ്ധതി നടപ്പാക്കാന്‍ കഴിയാത്തതിനാല്‍ ലീഗിന്റെ പദ്ധതി നീട്ടിക്കൊണ്ടു പോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വില്ലേജ് ഓഫീസര്‍ സര്‍ക്കാരിന്റെ ഭാഗമാണ്. തിരുവനന്തപുരത്തുനിന്ന് വിളിച്ചുപറഞ്ഞാല്‍ അവര്‍ക്ക് നോട്ടീസ് അയക്കാതിരിക്കാന്‍ കഴിയില്ലെന്നും പി.എം.എ സലാം കൂട്ടിച്ചേർത്തു.

Also Read : വയനാട് ടൗണ്‍ഷിപ്പ് നിര്‍മ്മാണം അനിശ്ചിതത്വത്തില്‍; ഹൈക്കോടതിയുടെ കാരുണ്യം കാത്ത് സര്‍ക്കാരും ഊരാളുങ്കലും

സ്‌കൂൾ സമയമാറ്റ വിഷയത്തിലും സലാം സർക്കാരിനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശങ്ങൾ ഉയർത്തി. ഈ സർക്കാർ അധികാരത്തിലേറിയത് മുതൽ യു ടേൺ അടിക്കുകയാണെന്നും യു ടേൺ അവർക്ക് പുത്തരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ആലോചിക്കാതെ നടപടിയെടുത്തതിന്റെ ഫലമായി യു ടേൺ അടിക്കലും കോടതിയുടെ വിമർശനം ഏറ്റുവാങ്ങലും സ്ഥിരം പരിപാടിയാണെന്നും സലാം കൂട്ടിച്ചേർത്തു.

കീം വിഷയത്തിൽ വിദ്യാർഥികളും രക്ഷിതാക്കളും ദുരിതമനുഭവിക്കുന്നതും സർക്കാരിന്റെ ഈ നിലപാടിന്റെ ഫലമാണെന്നും പി.എം.എ.സലാം വിമർശിച്ചു. ആഗസ്റ്റ് 14-നാണ് അഡ്മിഷന്റെ അവസാന തീയതി. അതിന് മുമ്പ് ഇതെല്ലം പരിഹരിക്കേണ്ടേ എന്നും സലാം ചോദിച്ചു. ഫുട്ബോൾ മത്സരം ആരംഭിച്ചിട്ട് അതിന്റെ നിയമം മാറ്റുന്നപോലെയാണ് സർക്കാരിന്റെ നിലപാടുകളെന്നും സലാം വിമർശിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top