കേരള സർക്കാരിന് കേന്ദ്രത്തിന്റെ അഭിനന്ദനം; ദേശീയ വിദ്യാഭ്യാസ നയം സ്വീകരിച്ച നടപടിക്ക് പ്രശംസ

പി എം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പുവെച്ചതിന് കേരള സർക്കാരിനെ അഭിനന്ദിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. കേരളത്തിന്റെ നടപടി വിദ്യാർത്ഥികളുടെ ഭാവിക്കായുള്ള ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിലെ ഒരു പ്രധാന നാഴികക്കല്ലാണെന്ന് കേന്ദ്രം വിശേഷിപ്പിച്ചു.

കേരള സർക്കാർ ധാരണാപത്രം ഒപ്പിട്ടതിന് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം എക്‌സ് പ്ലാറ്റ്‌ഫോമിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അഭിനന്ദനം. 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായി നൈപുണ്യ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ ഇത് നിർണായകമാണെന്നും കുറിപ്പിൽ പറയുന്നു. വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം നൽകാൻ കേന്ദ്രവും കേരളവും പ്രതിജ്ഞാബദ്ധമാണെന്നും കേന്ദ്രം എടുത്തുപറഞ്ഞു.

തീരുമാനത്തിനെതിരായ പ്രതിഷേധം കൂടുതൽ ശക്തമാക്കാൻ സിപിഐ സംസ്ഥാന കൗൺസിൽ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പിഎം ശ്രീ വിഷയത്തിൽ പ്രതിഷേധം രേഖപ്പെടുത്തുന്നതിനായി സിപിഐ മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്ന സാഹചര്യം വരെയുണ്ടായി.

Also Read : വിദ്യാഭ്യാസ മന്ത്രിയെ അഭിനന്ദിച്ച് ABVP; ഇടതുപക്ഷത്തെ വഞ്ചിച്ച ശിവൻകുട്ടി ചേട്ടന് അഭിവാദ്യങ്ങൾ അറിയിച്ച് AISF

പി എം ശ്രീ പദ്ധതിയിൽ ചേരാനുള്ള സിപിഎം നേതൃത്വം നൽകുന്ന സർക്കാരിന്റെ തീരുമാനത്തിനെതിരെ സിപിഐ ശക്തമായ വിയോജിപ്പാണ് രേഖപ്പെടുത്തിയത്. കേന്ദ്രത്തിന്റെ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പി എം ശ്രീ പദ്ധതിയെ സിപിഐ കാണുന്നത്. ആർഎസ്എസ് അജണ്ടകൾ വിദ്യാഭ്യാസ രംഗത്ത് നടപ്പാക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും ഇത് സംസ്ഥാനത്തിന്റെ വിദ്യാഭ്യാസപരമായ അധികാരങ്ങളിൽ കൈകടത്തുന്നതിന് തുല്യമാണെന്നും സിപിഐ ആരോപിക്കുന്നു

സാമ്പത്തിക സഹായം ഉറപ്പുവരുത്താൻ വേണ്ടിയാണ് ഈ നയപരമായ എതിർപ്പുകൾ നിലനിർത്തിക്കൊണ്ട് തന്നെ ധാരണാപത്രത്തിൽ ഒപ്പിടാൻ സിപിഎം സർക്കാർ തീരുമാനിച്ചത്. എന്നാൽ മുന്നണിയിൽ ചർച്ച ചെയ്യാതെ തീരുമാനമെടുത്തത് മുന്നണി മര്യാദകളുടെ ലംഘനമാണ് എന്ന വിമർശനവും സിപിഐ ഉന്നയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top