ആണായി മാറുമെന്ന് വാഗ്ദാനം; പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിച്ച ടീച്ചർക്ക് 20 വർഷം തടവ്

പ്ലസ് ടു വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ, കരാട്ടെ അധ്യാപികയായ ബി. ജയസുധക്ക് (28) ചെന്നൈയിലെ പോക്സോ കോടതി 20 വർഷം കഠിനതടവ് വിധിച്ചു. കേസ് വിചാരണ ചെയ്ത സെഷൻസ് ജഡ്ജി എസ്. പദ്മ പ്രതി കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയും, മനഃപൂർവം കുട്ടിയെ തെറ്റിദ്ധരിപ്പിച്ച് ചൂഷണം ചെയ്തതായി കണ്ടെത്തുകയും ചെയ്തു.
2024 ജൂലൈയിൽ സ്കൂളിലെ സ്പോർട്സ് ദിനത്തിലാണ് ഇരുവരും ഫോൺ നമ്പറുകൾ കൈമാറിയത്. കരാട്ടെ പരിശീലകയായ ജയസുധ, ‘ഈശ്വരൻ’ എന്ന പേരിലാണ് കുട്ടിയുമായി ബന്ധം സ്ഥാപിച്ചത്. സ്കൂളിനടുത്തേക്ക് താമസം മാറിയ ജയസുധ, വിദ്യാർഥിനിയെ വീട്ടിലേക്ക് ക്ഷണിച്ച് പലതവണ ലൈംഗികമായി പീഡിപ്പിച്ചു.
താൻ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയയായെന്നും, പുരുഷനായി മാറാനുള്ള ചികിത്സയിലാണെന്നും പ്രതി വിദ്യാർഥിനിയെ പറഞ്ഞ് പറ്റിച്ചു.
Also Read : പതിനാലുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി; ഇരുപതുകാരന് അറുപത്തിമൂന്ന് വര്‍ഷം കഠിനതടവ് ശിക്ഷ
ഇരുവരും വിവാഹിതരായെന്ന് വിശ്വസിപ്പിക്കാനായി പ്രതി പെൺകുട്ടിയുടെ കഴുത്തിൽ ‘താലി’ കെട്ടുകയും ചെയ്തിരുന്നു. 2024 ഒക്ടോബറിൽ പെൺകുട്ടി സ്കൂളിൽ എത്താത്തതിനെ തുടർന്ന്, സ്കൂളിലെ ഡിജിറ്റൽ അറ്റൻഡൻസ് സംവിധാനം രക്ഷകർത്താക്കൾക്ക് അലർട്ട് നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. മകളെ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ നടത്തിയ അന്വേഷണത്തിൽ, കുട്ടി കരാട്ടെ അധ്യാപികയുടെ കൂടെയാണെന്ന് മനസ്സിലാക്കി പോലീസിൽ പരാതി നൽകി.
ചോദ്യം ചെയ്യലിൽ, തലേദിവസം വൈകുന്നേരം 7 മണി വരെ കുട്ടിയെ പീഡിപ്പിച്ചുവെന്ന് ജയസുധ സമ്മതിച്ചു. തുടർന്ന് കുട്ടിയെ സ്വന്തം നാടായ തൂത്തുക്കുടിയിലേക്ക് കൊണ്ടുപോവുകയും അവിടെ വച്ചും പീഡിപ്പിച്ചു. അവിടെ വച്ച് കുട്ടിയെ തൻ്റെ കാമുകി എന്ന് പറഞ്ഞ് അമ്മക്ക് പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. പ്രതി മനഃപൂർവം കുട്ടിയെ തെറ്റിദ്ധരിപ്പിക്കുകയും രണ്ടു സ്ഥലങ്ങളിൽ വച്ച് പലതവണ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്തതായി കണ്ടെത്തി കോടതി ശിക്ഷ വിധിക്കുകയായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here