SV Motors SV Motors

ഡൽഹി സിപിഎം പഠനകേന്ദ്രത്തിൽ പോലീസ് നടപടി

ഡൽഹിയിലെ സിപിഎം പഠനകേന്ദ്രത്തിൽ നടത്തിയ പൊതുപരിപാടി വിലക്കി പോലീസ്. സിപിഎംന്റെ നിയന്ത്രണത്തിലുള്ള ഹർ കിഷൻ സിംഗ് സുർജിത് ഭവനിൽ നടന്ന We 20 പരിപാടിക്കാണ് വിലക്കേർപ്പെടുത്തിയത്.

We, The People എന്ന സംഘടനയുടെ നേതൃത്വത്തിൽ G20യ്‌ക്കെതിരെ നടത്തിയ പരിപാടിയിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് സംസാരിക്കുന്നതിനിടയിലാണ് സംഭവം. പ്രസംഗം കഴിഞ്ഞ് പുറത്തിറങ്ങാൻ പറ്റുന്നിലെന്നും പോലീസ് ഗേറ്റ് പൂട്ടിയതായും ജയറാം രമേശ് X ലൂടെ അറിയിച്ചു.

പരിപാടിക്ക് അനുമതി വാങ്ങിയിട്ടില്ലെന്നാണ് പോലീസിന്റെ പക്ഷം. എന്നാൽ തങ്ങളുടെ ഓഫീസിൽ നടക്കുന്ന പരിപാടിക്ക് അനുമതി ആവശ്യമില്ലെന്നാണ് സിപിഎം നേതൃത്വം പറയുന്നത്. പരിപാടിക്ക് എത്തുന്നവരെയും മാധ്യമങ്ങളെയും അകത്തേക്ക് പ്രവേശിക്കാൻ സമ്മതിക്കാതെ ബാരിക്കേഡ്‌ വച്ചിരിക്കുകയാണ് പോലീസ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top