റാപ്പര്‍ ഡബ്‌സി അറസ്റ്റില്‍; സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് വീട് കയറി ഭീഷണി

വീട്ടില്‍ കയറി ഭീഷണിപ്പെടുത്തുയതിന് റാപ്പര്‍ ഡബ്‌സിയെ പൊക്കി പോലീസ്. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നാണ് റാപ്പര്‍ ഡബ്സി എന്ന മുഹമ്മദ് ഫാസിലും സുഹൃത്തുക്കളും കാഞ്ഞിയൂര്‍ സ്വദേശിയെ ഭീഷണിപ്പെടുത്തിയത്. ഡബ്‌സിക്കൊപ്പം ഫാരിസ്, റംഷാദ്, അബ്ദുള്‍ ഗഫൂര്‍ എന്നിവരെയാണ് ചങ്ങരംകുളം പൊലീസ് അറസ്റ്റി ചെയ്തത്. ഇവരെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.
കാഞ്ഞിയൂര്‍ സ്വദേശി ബാസിലിന്റെ വീട്ടിലെത്തിയാണ് ഡബ്‌സിയും സംഘവും പ്രശ്‌നമുണ്ടാക്കിയത്. ഡബ്സിയുടെ വിദേശ ഷോയുടെ വീഡിയോ ബാസിലിന്റെ കൈവശമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കവും നിലനിന്നിരുന്നു. നല്‍കാനുള്ള പണം ആവശ്യപ്പെട്ടാണ് സംഘം എത്തിയത്. ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തതോടെ വീട്ടുകാര്‍ പോലീസിനെ വിളിക്കുകയായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here