കുടിവെള്ള ടാങ്കിൽ ഇറങ്ങി കുളിച്ച് ചെറുപ്പക്കാർ; വെള്ളംകുടി മുട്ടി നാട്ടുകാർ

ആലപ്പുഴ ചേർത്തല പള്ളിപ്പുറത്താണ് നാട്ടുകാരുടെ വെള്ളംകുടി മുട്ടിച്ച് ചെറുപ്പക്കാരുടെ കുളി നടന്നത്. വാട്ടർ ടാങ്കിന് മുകളിൽ നിന്ന് കൂകിവിളിയും വലിയ ശബ്ദവും കേട്ടാണ് നാട്ടുകാർ എത്തിയത്. അപ്പോഴാണ് മൂന്ന് യുവാക്കൾ മുനിസിപ്പാലിറ്റിയുടെ വാട്ടർ ടാങ്കിൽ ഇറങ്ങി കുളിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഒരാൾ വീഡിയോ ചിത്രീകരിക്കുകയും മറ്റ് രണ്ടുപേർ വാട്ടർ ടാങ്കിലേക്ക് ചാടുകയുമായിരുന്നു.

Also Read : പ്ലാസ്റ്റിക്കിനെതിരെ വടിയെടുത്ത് ഹൈക്കോടതി; കുപ്പിയുമായി ഹൈറേഞ്ച് കയറുന്നവർ സൂക്ഷിക്കുക

ചേർത്തല മുനിസിപ്പാലിറ്റിയിലെ മുഴുവൻ പ്രദേശങ്ങളിലേക്കും കുടിവെള്ളം എത്തുന്നത് ഇവിടെ നിന്നാണ്. നാട്ടുകാർ ഉടനടി തന്നെ മൂന്ന് യുവാക്കളെയും തടഞ്ഞുവയ്ക്കുകയും, സ്ഥലത്തെത്തിയ ചേർത്തല പൊലീസ് ചെറുപ്പക്കാരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പൊലീസ് കൊണ്ടുപോകുന്നതിനിടെ നാട്ടുകാരോട് യുവാക്കൾ ക്ഷുഭിതരായി.

Also Read : ഗംഗയിലെ ജലം കുടിക്കാന്‍ കഴിയുന്ന വിധം ശുദ്ധം; നടക്കുന്നത് മഹാ കുംഭമേളയെ തകര്‍ക്കാനുള്ള അജണ്ട; യോഗി ആദിത്യനാഥ്

നിലവിൽ യുവാക്കൾക്കെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് നടപടികൾ തുടരുകയാണ്. മുനിസിപ്പാലിറ്റി രേഖാമൂലം പരാതി നൽകേണ്ടതുണ്ട്. കൂടാതെ വാട്ടർ അതോറിറ്റി കൂടി പരാതി നൽകണം. ഈ രണ്ട് പരാതികൾ പൊലീസിന് ലഭിച്ചിട്ടില്ല. പരാതി ലഭിച്ചാൽ മാത്രമേ പൊലീസിന് നിയമപരായി മുന്നോട്ട് പോകാൻ കഴിയൂ എന്നതാണ് സാഹചര്യം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top