മര്‍ദനത്തില്‍ സ്പീക്കര്‍ക്ക് പരാതി നല്‍കി ഷാഫി പറമ്പില്‍; ഉദ്യോഗസ്ഥരുടെ പേരുകളും; പിണറായി പോലീസ് വിയര്‍ക്കും

പേരാമ്പ്രയില്‍ പോലീസ് മര്‍ദനത്തില്‍ ലോക്‌സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കി ഷാഫി പറമ്പില്‍. റൂറല്‍ എസ്പി കെഇ ബൈജുവിന്റെ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ പേര് ഉള്‍പ്പെടുത്തിയാണ് പരാതി നല്‍കിയിരിക്കുന്നത്. പാര്‍ലമെന്റ് പ്രിവിലേജ് കമ്മിറ്റിക്കും ഷാഫി പരാതി നല്‍കി. പോലീസുകാര്‍ക്കെതിരേ നടപടി വേണമെന്നാണ് ആവശ്യം.

പേരാമ്പ്ര ഡിവൈഎസ്പി എന്‍. സുനില്‍കുമാര്‍, വടകര ഡിവൈഎസ്പി ഹരിപ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് പോലീസുകാര്‍ മര്‍ദിച്ചത്. ഇക്കാര്യം റൂറല്‍ എസ്പി തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും പരാതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയിട്ടില്ലെന്ന് നിലപാടാണ് ആദ്യം സ്വീകരിച്ചത്. എന്നാല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയ വളച്ചൊടിച്ച് പ്രസ്താവന നടത്തിയതായും പരാതിയില്‍ പറയുന്നു. പേരാമ്പ്രയില്‍ ഒരു പ്രതിഷേധപരിപാടിക്കായാണ് പോയത്. പ്രദേശത്ത് ഒരു ക്രമസമാധാന പ്രശ്നവും ഉണ്ടായിട്ടില്ല. പോലീസ് ഇടപെടലാണ് സംഘര്‍ഷമുണ്ടാക്കിയത്. അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണമെന്നും എംപി പരാതിയില്‍ ആവശ്യപ്പെട്ടു.

ALSO READ : ഷാഫിയെ മര്‍ദിച്ച പോലീസുകാരുടെ വീടുകളിലേക്ക് മാര്‍ച്ച്; അടിക്ക് തിരിച്ചടി പുതിയ കോണ്‍ഗ്രസ് രീതി

പരാതിയില്‍ സ്പീക്കറാണ് തുടര്‍ നടപടി സ്വീകരിക്കേണ്ടത്. പരാതി പരിശോധിച്ച ശേഷം ഡിജിപിയോട് സ്പീക്കര്‍ വിശദീകരണം തേടും. ഇത് തൃപ്തികരമല്ലെങ്കില്‍ ഉദ്യോഗസ്ഥരെ നേരിട്ട് വിളിപ്പിക്കും. പരാതിയില്‍ പറഞ്ഞിട്ടുള്ള എല്ലാ ഉദ്യോഗസ്ഥരേയും വിളിപ്പിക്കാം വിശദീകരണം തേടാം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top