ആരോഗ്യ മന്ത്രിയോട് ശമ്പള കുടിശിക ചോദിച്ചു; ജീവനക്കാർക്കെതിരെ കേസെടുത്ത് പോലീസ്

ശമ്പള കുടിശിക നൽകണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജിനോട് പരാതി പറഞ്ഞ മഞ്ചേരി മെഡിക്കൽ കോളെജിലെ താത്ക്കാലിക ജീവനക്കാരുടെ പേരിൽ കേസെടുത്ത് പൊലീസ്. സംഘം ചേർന്ന് ബഹളം വയ്ക്കുകയും, സംഘർഷ സാധ്യതയുണ്ടാക്കുകയും ചെയ്തുവെന്ന പ്രിൻസിപ്പൽ ഡോ കെകെ അനിൽ രാജിന്‍റെ പരാതിയിലാണ് ജീവനക്കാർക്കെതിരെ മഞ്ചേരി പൊലീസ് കേസെടുത്തത്.

Also Read : മന്ത്രി വീണയെ വിമര്‍ശിക്കാന്‍ ഉള്‍പാര്‍ട്ടി ജനാധിപത്യമില്ല; പത്തനംതിട്ട സിപിഎമ്മില്‍ വെട്ടിനിരത്തല്‍

ഓഗസ്റ്റ് അഞ്ചിനാണ് വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി മന്ത്രി വീണാ ജോർജ് മെഡിക്കൽ കോളെജ് ആശുപത്രിയിൽ എത്തിയത്. പരിപാടികൾ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ജീവനക്കാർ‌ തങ്ങൾക്ക് രണ്ട് മാസത്തോളമായി ലഭിക്കാനുളള ശമ്പള കുടിശിക ഉണ്ടെന്നും അത് നൽകാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ആരോഗ്യ മന്ത്രിയോട് ആവശ്യപ്പെട്ടത്.

Also Read :ആശമാരെ വരൂ നമുക്ക് ചര്‍ച്ച ചെയ്യാം; ഡല്‍ഹി യാത്രക്ക് പിന്നാലെ മന്ത്രി വീണയുടെ നിര്‍ണ്ണായക നീക്കം

നഴ്സുമാർ, നഴ്സിങ് അസിസ്റ്റന്റുമാർ, എക്സറെ ടെക്നീഷ്യൻമാർ, ശുചീകരണ ജീവനക്കാർ ഉൾപ്പെടെയുള്ളവരാണ് പരാതി പറഞ്ഞത്. വേഗത്തിൽ പരിപാടി കഴിഞ്ഞു പോകാൻ നിന്ന മന്ത്രിയെ കാണണം എന്നും പറഞ്ഞു ജീവനക്കാർ ബഹളം വച്ചിരുന്നു. ആശുപത്രി സുരക്ഷാജീവനക്കാരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കാതെ ബഹളം വയ്ക്കുകയും സംഘര്‍ഷ സാധ്യതയുണ്ടാക്കുകയും ചെയ്തതിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top