വാവരെ വാപുരനെന്ന് വിളിച്ച സ്വാമിക്കെതിരെ കേസ്; ചുമത്തിയത് ജാമ്യമില്ലാ വകുപ്പ്

വാവർക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ ശ്രീരാമദാസ മിഷൻ അധ്യക്ഷൻ ശാന്താനന്ദ മഹർഷിക്കെതിരെ കേസെടുത്ത് പോലീസ്. ഹൈന്ദവ സംഘടനകൾ സംഘടിപ്പിച്ച ശബരിമല സംരക്ഷണ സംഗമ വേദിയിലായിരുന്നു ശാന്താനന്ദ വിദ്വേഷ പ്രസംഗം നടത്തിയത്. തുടർന്ന് പന്തളം കൊട്ടാര കുടുംബാംഗം അഡ്വ. വി.ആർ. അനൂപ് വിശ്വാസം വ്രണപ്പെടുത്തൽ, മതവിഭാഗങ്ങൾക്കിടയിൽ സ്‌പർധ ഉണ്ടാക്കൽ എന്നീ വകുപ്പുകൾ പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പന്തളം പോലീസിൽ നൽകിയ പരാതിയിലാണ് നടപടി. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ്.
Also Read : ശബരിമല വികസിച്ചാൽ കേരളവും വികസിക്കും; ഭക്‌തിയിൽ CPMകാർക്ക് Phd; അയ്യപ്പസ്നേഹം വാരി വിതറി ഇ പി ജയരാജൻ
“വാവർ ചരിത്രം തെറ്റാണ്. വാപുരൻ അഥവാ ശിവന്റെ ഭൂതം എന്നതാണ് ശരി. ഭക്തർക്ക് വാപുര സ്വാമിയുടെ നടയിൽ തേങ്ങയടിച്ച് അയ്യപ്പനെ ദർശിക്കാനുള്ള അവസരം ഉണ്ടാകണം. അതിനുവേണ്ടിയാണ് എരുമേലിയിൽ വാപുര സ്വാമി ക്ഷേത്രം ഉയരുന്നതെന്നും” ശാന്താനന്ദ മഹർഷി പറഞ്ഞിരുന്നു. കൂടാതെ “വാവർക്ക് ശബരിമലയുമായും അയ്യപ്പനുമായും പുലബന്ധം പോലും ഇല്ല.ആ വാവർ മുസ്‌ലിം ആക്രമണകാരിയാണ്. അയ്യപ്പനെ ആക്രമിച്ച് യുദ്ധത്തിൽ തോൽപ്പിക്കാൻ വന്ന തീവ്രവാദിയാണ്. അയാൾ പൂജ്യനല്ല. പൂജിക്കപ്പെടേണ്ടത് വാപുരനാണ്” എന്നിങ്ങനെയായിരുന്നു ശാന്താനന്ദയുടെ പ്രസംഗം.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പമ്പാ തീരത്ത് സർക്കാരുമായി ചേർന്ന് സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തിന് ബദൽ ആയാണ് ഹൈന്ദവ സംഘടകൾ ശബരിമല സംരക്ഷണ സംഗമം എന്ന പേരിൽ പന്തളത്ത് മറ്റൊരു പരിപാടി സംഘടിപ്പിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here