ഡോ.രാജീവ് കുമാർ കുടുങ്ങുമോ; കേസെടുത്ത് പോലീസ്

ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയ യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഡോക്ടർ രാജീവ് കുമാറിനെതിരെയാണ് കേസ്. ഐപിസി 336, 338 എന്നീ വകുപ്പുകൾ ചുമത്തി കന്റോൺമെൻ്റ് പൊലീസാണ് കേസ് എടുത്തത്.
വിദഗ്ധസമിതി രൂപീകരിച്ച് വിഷയത്തിൽ പഠനം നടത്തി നടപടിയെടുക്കുമെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു. ട്യൂബ് തിരിച്ചുക്കുമെന്നും എടുക്കാൻ കഴിഞ്ഞില്ലെങ്കിൽ നഷ്ടപരിഹാരം നൽകുമെന്നും അഡീഷണൽ ഡിഎച്ച്എസ് യുവതിക്ക് ഉറപ്പ് നൽകി.
Also Read : ‘ശസ്ത്രക്രിയക്ക് ഇടയിൽ കയ്യുറ മറന്നുവെച്ചു’; തിരുവനന്തപുരം ജനറൽ ആശുപത്രിക്കെതിരെ പരാതി
സുമയ്യ തൈറോയ്ഡ് ശസ്ത്രക്രിയക്ക് വിധേയയാവുകയായിരുന്നു. പിന്നീട് ശ്വാസതടസ്സം ഉണ്ടായതോടെ മറ്റ് ആശുപത്രികളിൽ ചികിത്സ തേടി. എക്സറേ പരിശോധനയിൽ നെഞ്ചിനകത്ത് ഗൈഡ് വയർ കണ്ടെത്തി. ഇതോടെ യുവതി ഡോക്ടർ രാജീവ് കുമാറിനെ സമീപിക്കുകയും അദ്ദേഹം പിഴവ് സമ്മതിക്കുകയും ചെയ്തു.
ചികിത്സാപ്പിഴവ് സമ്മതിച്ചുകൊണ്ടുള്ള ഡോക്ടറുടെ ശബ്‌ദരേഖ പുറത്തുവന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രി വീണാജോർജിനും യുവതി പരാതി നൽകിയിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here