രാഹുല്‍ മാങ്കൂട്ടത്തിലിനെ കുരുക്കാന്‍ ഉറച്ച് പിണറായി സര്‍ക്കാര്‍; ക്രൈംബ്രാഞ്ച് കേസെടുത്തു

ലൈംഗികാരോപണം ഉയര്‍ന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ കേസെടുത്തു. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിവാദങ്ങളിലും ഫോണ്‍ സംഭാഷണങ്ങളിലും വിശദമായ പരിശോധന നടത്താന്‍ പോലീസ് മേധാവിക്ക് നിര്‍ദേശം ലഭിച്ചിരുന്നു. പിന്നാലെ ക്രൈംബ്രാഞ്ചാണ് കേസെടുത്തിരിക്കുന്നത്. നിയമനടപടി ഉണ്ടാകും എന്ന് ഇന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
ആരും പരാതി നല്‍കിയിട്ടില്ലെന്നും പുറത്തുവന്ന വിവരങ്ങളുടെ പേരില്‍ പോലും നടപടി എടുത്തെന്നും പറഞ്ഞാണ് കോണ്‍ഗ്രസ് വിവാദങ്ങളെ പ്രതിരോധിക്കുന്നത്. ഇതിന്റെ മുനയൊടിക്കാനാണ് സര്‍ക്കാര്‍ നീക്കങ്ങള്‍. പെണ്‍കുട്ടികളെ പിന്‍തുടര്‍ന്ന് ശല്യപ്പെടുത്തി എന്ന കുറ്റത്തിനാണ് രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ കേസെടുത്തിരിക്കുന്നത്.
ഇരയായ പെണ്‍കുട്ടികളെ കണ്ടെത്താനുളള ശ്രമങ്ങളും നടക്കുന്നുണ്ട്. സിപിഎം നേതാക്കള്‍ക്കെതിരായ ആരോപണങ്ങള്‍ പറഞ്ഞ് ശക്തമായി പ്രതിരോധിക്കുന്ന കോണ്‍ഗ്രസിനെ എങ്ങനേയും തളര്‍ത്താനുള്ള ആലോചനകളാണ് നടക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here