ചോറ്റാനിക്കരയിലെ പോക്സോ അതിജീവിതയോട് കൊടും ക്രൂരത; സുഹൃത്ത് അനൂപ് ബലാൽസംഗത്തിന് ശ്രമിച്ചെന്നും കുറ്റപത്രം

പോക്സോ കേസിന് ശേഷം തുണയായി വന്ന സുഹൃത്ത് തൻ്റെ ജീവനെടുക്കുമെന്ന് തോന്നിയ ഘട്ടത്തിൽ ആത്മഹത്യക്ക് ശ്രമിച്ച 19കാരി പെൺകുട്ടി നേരിട്ട കൊടും ക്രൂരതകൾ അക്കമിട്ട് നിരത്തി കുറ്റപത്രം. സുഹൃത്ത് അനൂപ് മർദ്ദിക്കാൻ ഉപയോഗിച്ച ചുറ്റിക, ബെൽറ്റ്, ഷോൾ എന്നിവ തെളിവുകളായും പോലീസ് കോടതിയിൽ സമര്‍പ്പിച്ചു. മറ്റൊരാളുമായി പെൺകുട്ടിക്ക് സൗഹൃദം ഉണ്ടെന്ന സംശയത്തിലായിരുന്നു മർദ്ദനം.

സംഭവ ദിവസം പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും കേസിൽ നിർണായകമാകും. ജനുവരി 26നാണ് പോക്സോ അതിജീവിതയെ ചോറ്റാനിക്കരയിലെ വീടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. അനൂപിൻ്റെ ആക്രമണത്തിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടി രണ്ട് ദിവസത്തിന് ശേഷം ആശുപത്രിയിൽ വച്ചാണ് മരിച്ചത്. പെൺകുട്ടി ലൈംഗിക അതിക്രമം നേരിട്ടതായും പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്.

Also Read: ജനനം മുതല്‍ ഒടുങ്ങാത്ത വേദനകള്‍; ലൈംഗികചൂഷണം പലവട്ടം; ലഹരിക്കും അടിമയാക്കി; അനാഥയായെത്തി 19 വയസില്‍ ആ പെണ്‍ജന്മം മടങ്ങുമ്പോള്‍

കൊടിയ മർദ്ദനത്തിന് ശേഷം ‘നീ പോയി ചത്തോ’ എന്ന് അനൂപ് വിളിച്ചുപറഞ്ഞതാണ് ഏറ്റവും ഒടുവിലുണ്ടായ പ്രകോപനം. ഇതോടെയാണ് പെൺകുട്ടി ചുരിദാർ ഷാളിൽ തൂങ്ങിയത്. ഇതും, അനൂപ് ശ്വാസം മുട്ടിച്ചതുമാണ് മരണകാരണമായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഒരു ദിവസം മുഴുവൻ വൈദ്യസഹായം നിഷേധിച്ചതും ജീവൻ അപകടത്തിലാക്കി. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്ക് പെൺകുട്ടിക്ക് മസ്തിഷ്ക്ക മരണം സംഭവിച്ചിരുന്നു.

Also Read: ചോറ്റാനിക്കരയിലെ പോക്സോ അതിജീവിത കഴുത്തിൽ സ്വയം കുരുക്കിട്ടതാണെന്ന് ആൺ സുഹൃത്ത്; മരുന്നുകളോട് പ്രതികരിക്കാതെ യുവതി വെൻ്റിലേറ്ററിൽ

ഇൻസ്റ്റഗ്രാം വഴിയുണ്ടായ പരിചയം മുതലെടുത്ത് പെൺകുട്ടിയിൽ നിന്ന് പണം തട്ടുകയും ലൈംഗികമായി ഉപയോഗിക്കുകയുമായിരുന്നു പ്രതി അനൂപിന്റെ ലക്ഷ്യമെന്ന് കുറ്റപത്രത്തിൽ പോലീസ് വിശദീകരിക്കുന്നു. അനൂപിന്റെ വാക്കുകൾ വിശ്വസിച്ച് സ്വന്തം അമ്മയോട് പോലും പെൺകുട്ടി വഴക്കിട്ടിരുന്നു. അനൂപിൻ്റെ ക്രിമിനൽ പശ്ചാത്തലം പെൺകുട്ടിക്ക് അറിയില്ലായിരുന്നു. ഇയാൾ ഇത് ബോധപൂർവം മറച്ചുപിടിച്ചാണ് അടുപ്പം ഉണ്ടാക്കിയതെന്നും പോലീസ് പറയുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top